ബ്ലോഗ് ചലഞ്ച് എറ്റെടുത്ത് അങ്കം തുടങ്ങുകയായി

ഒരുപാട് നാളായി ബ്ലോഗിനെ വ്ലോഗാക്കിമാറ്റണമെന്ന് വിചാരിക്കുന്നു ഈ ബ്ലോഗ് ചലഞ്ച് അതിനൊരുകാരണമായി ആദ്യ വ്ലോഗാണു അതുകൊണ്ട് പ്രിത്യേകം ഒരു വിഷയം ഒന്നും ഇല്ല. നിങ്ങളുടെ എല്ലാം അഭിപ്രായം അറിഞിട്ട് വേണം ബ്ലോഗിനൊപ്പം എങ്ങനെ ഒരു വീഡിയോ വ്ലോഗ് തുടങ്ങാമെന്നും അതിൽനിന്ന് വരുമാനം ഉണ്ടാക്കാമെന്നുമൊക്കെ ഒരു പോസ്റ്റ് ഉണ്ടാക്കാൻ. ബ്ലോഗ് ചലഞ്ച് ഗഭീരമാകട്ടെ. അഭിപ്രായങ്ങൾ പറഞിട്ട് പോകണേ.

VARATHAN MOVIE REVIEW

#varathan
To some extent, this movie is an attempt to draw up a sluggish and narrower view of Malayalee’s social views, its reserved Defective moral sense and Sexual poverty

ആത്മാവിന്റെ വഴികളിലൂടെ

അവന്‍ പതിയെ കണ്ണുകള്‍ തുറന്നു ചുറ്റും നോക്കി ഇല്ല ആ ആശുപത്രി മുറിയില്‍ തനിക്കൊപ്പം ശരീരമുള്ള മറ്റാരും ഇല്ല കൈകള്‍ ഇപ്പോഴും കട്ടിലിനോട് ബന്ധിച്ചിരിക്കുന്നു. തന്‍റെ കണ്ടെത്തലുകള്‍ നഷ്ട്ടപെടുമോ എന്നവന്‍ ഭയന്നു. അബദ്ധമാണ് താന്‍ കാണിച്ചത് അബദ്ധമെന്നല്ല ശുദ്ധ മണ്ടത്തരം എന്ന്‍ തന്നെ പറയണം ഇന്നത്തെക്കാലത്ത് ആത്മാവ് പ്രേതം എന്നൊക്കെ പറഞ്ഞാല്‍ ആള്‍ ദൈവങ്ങള്‍ പോലും വിശ്വസിക്കില്ല. തന്‍റെ നിരീക്ഷണങ്ങള്‍ക്ക് അല്‍പ്പം കൂടി രഹസ്യാത്മകത പാലിക്കേണ്ടിയിരുന്നതിനെ പറ്റി അവനു വല്ലാത്ത നഷ്ടബോധം തോന്നി. അങ്ങനെ എങ്കില്‍ താനീ ആശുപത്രി കിടക്കയില്‍ എത്തില്ലായിരുന്നു. ഊഹങ്ങളും തന്‍റെ ധാരണകളും ശരിയാണ് എന്ന നിഗമനത്തില്‍ ഏകദേശം എത്തിയപ്പോഴാണ് തനിക്കീ ദുര്‍ഗതി ഉണ്ടായത്. അവന്‍റെ മുത്തശിയുടെ വാക്കുകള്‍ മനസിന്‍റെ ഓര്‍മ്മകളിലേക്ക് ഒഴുകിയെത്തി “മരിച്ചവരുംമായുള്ള കളിക്ക് നില്‍ക്കണ്ട കുഞ്ഞേ വാസുവിന്‍റെ ഗതിയാകും” സൈക്കോളജി ആത്മാക്കള്‍ ഗവേഷണം എന്നൊക്കെ പറഞ്ഞിറങ്ങിയപ്പോളെ മുത്തശ്ശിയുടെ ഉപദേശം! നാട്ടില്‍ മനസിന്‍റെ താളം തെറ്റി ചിന്തകളും പ്രവര്‍ത്തിയും രണ്ടു ദിശയിലായ നാട്ടുകാര്‍ ഭ്രാന്തന്‍ എന്ന് മുത്രകുത്തിയ ആളാണ്‌ വാസുവേട്ടന്‍. ശ്മശാനം സൂഷിപ്പുകാരനായി ജോലിക്ക് കയറി ദിവസങ്ങള്‍ക്കുള്ളില്‍ സമനില തെറ്റിയ വാസുവേട്ടനില്‍ ഏതോ ബാധ കൂടിയതെന്നാണ് സംസാരം

തുടരും
It began as a story in the path of the soul and then began to write it as a Novel.It is completely written on paper,Copying to the blog to when Get the time

കവിത ചൊല്ലിയ കഥകൾ

തേടി പോയത് എന്നോ അകന്നുപോയ അക്ഷരങ്ങളെയാണ്.

എന്നാൽ കാത്തിരുന്നത് കഥയും!

കൂടെ പോന്നത് കവിതയും!

നെഞ്ചോട് ചേർക്കാൻ അവൾക്ക് ഒരുപാട് വരികളുണ്ട്. ആരോടും പറയാത്ത ചില സ്വാകാര്യങ്ങൾ ഒളിപ്പിച്ചവരികൾ.

കാറ്റിനെ സ്നേഹിച്ച പച്ചിലയുടെ കഥ അവളൊരു തേങ്ങലോടെ എന്നോട് പറഞു കാറ്റ് വന്ന് വിളിച്ചപ്പോൾ കൂടെപ്പോയത് പറക്കാനുള്ള മോഹം കൊണ്ടാണ്

ഒടുവിൽ വഴിയിൽ എന്നന്നേക്കുമായി

ഉപേക്ഷിക്കപ്പെട്ടപ്പോഴാണു തന്നെ സംരക്ഷിച്ചിരുന്ന മരത്തിന്റെ വിലയറിഞത്.

വെളുക്കുവോളം അവളെന്നോട് കഥപറഞ്ഞിരുന്നു

കാറ്റിന്റെ കഥ, കരിയിലയുടെ കഥ, മണ്ണാം കട്ടയും കരിയിലയും ആ യാത്രപോയ കഥ,

കാക്കയെ പറ്റിച്ച കുയിലിന്റെ കഥ 

പിന്നെ…. പിന്നെ…

അക്ഷരങ്ങളെ ചതിച്ച തൂലികയുടെ കഥ. അത്  പറഞപ്പോൾ അവളുടെ കണ്ണുകൾ ജ്വലിച്ചു.

ഇടക്കെപ്പോഴോ ഞാൻ ഉറങ്ങി…

അവളും

കഴിഞതെല്ലാം കഥകൾ 

വരാനുള്ളതെല്ലാം പ്രതീക്ഷകൾ…

ഞങ്ങളുറങ്ങട്ടെ ഉണരാൻ വേണ്ടി.

ഇര ഒരു സമ്പൂർണ്ണ സസ്പെൻസ് ത്രില്ലെർ

ഇര ഒരു സമ്പൂർണ്ണ സസ്പെൻസ് ത്രില്ലെർ എന്ന് വിശേഷിപ്പിക്കാവുന്ന ഒരു മനോഹര ചിത്രം. ഉണ്ണിമുകുന്ദൻ എന്ന നടനെ ഇത്രയും നന്നായി ഉപയോഗിച്ച സിനിമ സമീപകാലത്തുണ്ടായിട്ടില്ല. സത്യത്തിൽ ഇര ക്കൊപ്പം സഞ്ചരിച്ച ഓരോ നിമിഷവും ആ നടനോടുള്ള ഇഷ്ടം കൂടിയതെ ഉള്ളു അത്ര കയ്യടക്കത്തോടെയാണ് തൻറെ കഥാപാത്രത്തെ അദ്ദേഹം സമീപിച്ചിരിക്കുന്നതും അഭിനയിച്ചു ഫലിപ്പിച്ചിരിക്കുന്നതും.
ഡോക്ടർ ആര്യൻ എന്ന കഥാപത്രമായി സുരേഷ് ഗോപിയുടെ മകൻ ഗോകുൽ വേഷമിടുന്നു ഗോകുലിന്റെ അഭിനയവും അഭിനന്ദനാർഹമായ നിലയിൽ മെച്ചപ്പെട്ടിരിക്കുന്നു എന്നത് ഈ ചിത്രത്തിലൂടെ അനുഭവിച്ചറിയാം.
എല്ലാത്തിലും ഉപരി സൈജു എന്ന സംവിധായകന്റെ ഒരു ഗംഭീരക്രാഫ്റ്റുകൂടിയാണ് ഇര. മലയാള സിനിമയിലെ അതികായൻമാർ എന്ന് വിശേഷിപ്പിക്കാവുന്ന ഉദയ കൃഷ്ണയും വൈശാഖുമാണ് നിർമ്മാണം.
ചിത്രത്തിലെ ഗാനങ്ങളും തരക്കേടില്ലാത്തവയാണ്.
അടുത്തതാകാലത്ത് സിനിമാ മേഖലയിൽ ഉണ്ടായ ചില സംഭവങ്ങളും. ആദിവാസി മേഖലയിലെ ചില പ്രശ്നങ്ങളുമെല്ലാം സിനിമയിൽ പറഞ്ഞുപോകുന്നുണ്ട്. അൽപ്പസ്വൽപ്പം ക്ളീഷേ മുഹുർത്തങ്ങൾ ഉണ്ടെങ്കിലും പ്രേഷകരുടെ ആസ്വാദനത്തെ ബാധിക്കാത്തവിധം അവ കൈകാര്യം ചെയ്തിട്ടുണ്ട്. അൽപ്പം പ്രണയത്തിലൂടെയും പ്രതികാരത്തിലൂടെയും കടന്നുപോകുന്ന ചിത്രം സാമൂഹ്യ പ്രശ്നങ്ങളിലേക്കുള്ള ഒരു ചൂണ്ടുവിരലാകാനുള്ള ശ്രമം കൂടിയാണ്. താരമൂല്യങ്ങളെ വകവെയ്ക്കാതെ അമിത പ്രതീക്ഷയൊന്നുമില്ലാതെ ഇര എന്ന സിനിമ കാണാം

Ira Malayalam Movie Review By Devan Thodupuzha | Unni Mukundan, Gokul Suresh, Miya George
www.facebook.com/devanofficial

പൂമരം എന്ന പാഴ്ത്തടിയെപറ്റി രണ്ട് വാക്ക് |പൂമരം റിവ്യൂ

സംവിധായകൻ എബ്രിഡ് ഷൈൻ, 1983 എന്ന ആദ്യചിത്രത്തിൽ കൂടിതന്നെ പ്രേക്ഷക ഹൃദയം കീഴടക്കി ആക്ഷൻഹീറോ ബിജുവിലൂടെ പ്രേക്ഷകമനസ്സുകളിലെ തൻറെ സ്ഥാനം ഊട്ടി ഉറപ്പിച്ചു. പിന്നീടിപ്പോൾ മൂന്നാം ചിത്രമായ പൂമരം, ഒരു വർഷത്തിലേറെയായി പ്രേക്ഷകർ കാത്തിരുന്ന ചിത്രം. ആദ്യ രണ്ടു ചിത്രങ്ങളെ വിലയിരുത്തി മലയാളി പ്രേക്ഷകർ ഏറെ പ്രതീക്ഷ കൊടുക്കുമെന്ന് ഉറപ്പുള്ള ചിത്രം മറ്റുള്ളതിനേക്കാളൊക്കെ മികച്ച കലാസൃഷ്ടി ആയിരിക്കണം മൂന്നാം ചിത്രമെന്നിരിക്കെ പൂമരം പേരിനെ അർത്ഥവത്താക്കും വിധം ഒരു പാഴ്ത്തടിയായി മാറി. പൂമരത്തിന്റെ തടികൾ മറ്റൊന്നിനും ഉപയോഗിക്കാറില്ല!!!
എന്ത് പുതിയ പരീക്ഷണമാണെങ്കിലും സിനിമാ എന്ന കല പിന്തുടരുന്ന ചില ചിട്ടവട്ടങ്ങളെ പാടെ മറന്നു കുറെയേറെ വിഷ്വൽസ് കൂട്ടി സംയോജിപ്പിച്ചാൽ അതിനെ എങ്ങനെ സിനിമയെന്ന് വിളിക്കും. മനോഹരമായ ഒരുപാടു കവിതകൾ ആവശ്യത്തിനും അനാവശ്യത്തിനും ഇതിനിടയിൽ തിരുകികയറ്റിയത് അത്രകണ്ട് മേന്മയായി എന്നുതോന്നുന്നില്ല. കവിതകൾ എല്ലാം നന്നായിരിക്കുന്നു അതിന്റെ സൃഷ്ട്ടാക്കൾ അഭിനന്ദനം അർഹിക്കുന്നു.
പ്രേക്ഷകരെ പിടിച്ചിരുത്താൻ തക്കതായ ഒന്നുമില്ലാതെ ഇങ്ങനൊരു ചിത്രം അവസാന പ്രിവ്യൂ കണ്ടതിനു ശേഷവും പുറത്തിറക്കാൻ തീരുമാനിച്ച സംവിധായക മനസ്സോ അതിലെ വാണിജ്യ താല്പര്യത്തെപോലുമോ മനസിലാകുന്നില്ല ഒരു പക്ഷെ ഒരു വർഷക്കാലമായി ചിത്രത്തിന് ഉണ്ടായ ഹൈപ്പ് ചിത്രത്തെ രക്ഷിക്കും എന്ന മുൻ വിധിയോ അതോ എന്ത് ചവറും മലയാളികൾ സ്വീകരിക്കും എന്ന ധാഷ്ട്യമോ എന്ത് തന്നെ ആയാലും സാധാ പ്രേക്ഷകന്റെ മനോനിലയിൽ പൂമരം ഒരു പക്കാ ചവർ തന്നെ. കണ്ടിറങ്ങുമ്പോൾ ഇതെന്തു മൈ**** സിനിമ ആടാവേ!! എന്ന് രോഷം കൊള്ളാൻ അവനെ ചൊടിപ്പിക്കുന്ന സിനിമ അതാണ് യാഥാർഥ്യം. ഇനി മറ്റൊന്ന് ബുദ്ധിജീവികൾ എന്ന വർഗം മനസുകൊണ്ട് ഇഷ്ട്ടപെട്ടില്ലെങ്കിലും ഒരുകുന്തവും മനസിലായില്ലെങ്കിലും വാനോളം പുകഴ്ത്തും വെറുതെയാണ് . ചിലർ നല്ലതെങ്കിലും താഴ്ത്തികെട്ടും അങ്ങനെയും ഉണ്ട് ബുദ്ധിജീവികൾ. എന്തായാലും ഞാൻ എന്റെ അഭിപ്രായം പറഞ്ഞു മുകളിൽ പറഞ്ഞ ഏതു വിഭാഗത്തിലും എന്നെ പെടുത്താം. പക്ഷെ നിഷ്പക്ഷം എന്നൊന്നുണ്ട് അതാണെന്റെ പക്ഷം . എനിക്ക് പൂമരത്തിലെ കവിതകളും പിന്നെ സെന്റ് തെരേസാ കോളേജിലെ ആ പെങ്കൊച്ചിന്റെ അഭിനയവും പോലീസ് സ്റ്റേഷനിലെ ഏതാനും ഡയലോഗുകളും ഒഴികെ ബാക്കി എല്ലാം അതീവ വിരസത സമ്മാനിച്ച കാഴ്ച്ചകളായിരുന്നു .പൂമരം എന്ന സിനിമയിൽ കഥയോ കഥാപത്രങ്ങളോ ഇല്ല കണ്ടിരിക്കാൻ ഒരു കുന്തവും ഇല്ല. പുതിയ പരീക്ഷണമെന്നും സിനിമ ഒരു പാടുപേരുടെ വിയർപ്പാണെന്നും ഒക്കെ പൂമരത്തിനു സ്തുതിപാടുന്ന പാണന്മ്മാർ സദയം ക്ഷമിക്കുക.
ഞാനും ഒരു സിനിമാ മോഹിയാണു സിനിമ ഒരു പാട്പേരുടെ വിയർപ്പുമാണ്. എന്നാൽ ഈ വിയർപ്പിന്റെ ഫലം അനുഭവിക്കുന്ന പ്രേക്ഷകർ എന്നൊരു വിഭാഗമുണ്ട്. അവരുടെവിയർപ്പിനും വിലയുണ്ട് എന്ന് മനസ്സിലാക്കാൻ കഴിയുന്നവരായിരിക്കണം ഒരു സിനിമയുടെ അണിയറക്കാർ. സിനിമ എന്നത് ഒരു കല എന്നതിലുപരി ഒരു ബിസിനസ് കൂടിയാണ് എന്ന ബോധ്യത്തിൽ ബിസിനസിനെ വിജയിപ്പിക്കുന്ന ഞങ്ങൾ പ്രേക്ഷകരെ കൂടി പരിഗണിക്കുന്ന നല്ലൊരു ചിത്രവുമായി എബ്രിഡ് ഷൈൻ തിരിച്ചുവരുമെന്ന വിശ്വാസത്തിൽ നിർത്തട്ടെ .നല്ലരീതിയിൽ നിങ്ങളെ മടുപ്പിക്കുന്ന ഈ ചിത്രം കാണുന്നതും കാണാതിരിക്കുന്നതും ഇനി നിങ്ങളുടെ തീരുമാനമാണ്‌ . നന്ദി

സുഖമാണോ ദാവീദേ

sukhamano-daveede-film-reviewഅവകാശ വാദങ്ങൾ ഒന്നുംതന്നെ ഇല്ലാതെ ഈ വാരം തീയറ്ററുകളിൽ ഒരു കൊച്ചു സിനിമ പ്രദർശനത്തിനെത്തി സുഖമാണോ ദാവീദേ. വലിയ താരനിരകൾ ചിത്രത്തിൽ ഇല്ല. വളരെ സുധാര്യമായ നൈസർഗിക അഭിനയമാണ് ഭഗത് മനുവലിൻറെത് . ഇതുപോലുള്ള നിഷ്ക്കളങ്ക ചിത്രങ്ങൾക്ക് ആ രീതി ഒരു പാട് ഗുണമുണ്ടാക്കുമെന്നാണ് തോന്നുന്നത്. ഭഗത്ത് പണ്ടെ കഴിവുതെളിയിച്ച നടനാണ് അദ്ദേഹത്തെപ്പറ്റി കൂടുതൽ പറയേണ്ടകാര്യമില്ല. നവാഗതരായ ഇരട്ട സംവിധായകർ അനൂപ് ചന്ദ്രനും രാജ മോഹനനും ആദ്യ ചിത്രം കയ്യടക്കത്തോടെ ചെയ്തു എന്നത് അഭിനന്ദാർഹമാണ്
ഒരു കുടുംബത്തിലെ രണ്ടു സഹോദരങ്ങൾ തമ്മിലുള്ള ആത്മബന്ധവും അതിനിടയിൽ കടന്നുകൂടുന്ന പ്രശ്നങ്ങളുമാണ് ചിത്രത്തിന്റെ കഥാതന്തു. ചേട്ടൻ ദാവീദായി ഭഗത് മാനുവലും അനിയൻ ജോയലായി മാസ്റ്റർ ചേതൻ ലാലും നല്ല പ്രകടനം തന്നെ കാഴ്ച്ചവെച്ചിട്ടുണ്ട്.ശലോമിയായി പ്രിയങ്ക നായർ, ടെസയായി ശ്രുതി ബാല, സുധീർ കരമന, ബിജുക്കുട്ടൻ, നന്ദു ലാൽ, നോബി, നിർമ്മൽ പാലാഴി, വിജിലേഷ്, അരുണ്‍ പോൾ, യോഗി റാം, താര കല്യാണ്‍, ആര്യ, മഞ്ജു സതീഷ്, സീതാ ലക്ഷ്മി എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യുന്നു. കൈതപ്രം, മോഹൻ സിത്താരകൂട്ടുകെട്ടിൽ പിറന്ന ചിത്രത്തിലെ ഗാനങ്ങൾ ഒരുപാടിഷ്ട്ടപെട്ടു അതുപോലെ ടൈറ്റിൽ വര്ക്കുകൾ ഗംഭീരം. തൊടുപുഴയുടെ ദൃശ്യഭംഗി ഒരു പിടി നല്ലചിത്രങ്ങളിലൂടെ വെളളിത്തിരയിൽ ഇങ്ങനെ കാണുന്നത് ഏറെ അഭിമാനം തോന്നുന്ന ഒന്നാണ്. sukhamano-daveede-film-review- devan mv thodupuzhaസമീപകാല റീലിസ് ചിത്രങ്ങൾ സമ്മാനിച്ച നിരാശകളിൽ നിന്നും എന്നിലെ സിനിമാ ആസ്വാദകനെ ത്രിപ്തിപെടുത്തയ ചിത്രമെന്ന നിലയിൽ ഒരു ചെറിയ സിനിമ എന്ന ധാരണ മുന്നിൽ നിർത്തി കണ്ടാൽ സുഖമാണോ ദാവീദേ നിങ്ങൾക്കും ഇഷ്ടപെടും തീർച്ച .

പാതിമുറിഞ ടിക്കറ്റുകൾ

പാതിമുറിഞ ടിക്കറ്റുകൾഒരു സിനിമ അത് കണ്ടുതീർത്ത് മടങ്ങുമ്പോൾ ബാക്കിയാകുന്നത് പാതികീറിയടിക്കറ്റും മനസ്സിൽ ഉടക്കിയ ചുരുക്കം കഥാപാത്രങ്ങളുമാണ്. തിരക്കഥാകൃത്ത് ഭാവിയും ഭൂതവും വിവരിക്കാതെ വർത്തമാനകാലത്തിൽ കഥ യിൽ തെല്ലൊന്ന് പരാമർശിച്ചുകടന്നുപോയ ചിലപേരുകളെ ചിട്ടയോടെ കഥാപാത്രമായി രൂപ പെടുത്തുകയാണു മൃദുൽ തന്റെ പാതിമുറിഞ ടിക്കറ്റുകൾ എന്ന പുസ്തകത്തിലൂടെ.
രാഘവന്റെ തിരോധാനവും, ബിരിയാണിയും സുലൈമാനിയും പിന്നെ ഒരുപാട് മൊഹബത്തും ഒക്കെ പറയാതെ പറഞ കഥ കളാകുമ്പോൾ അതിലെ കഥാപാത്രങ്ങൾക്ക് മനസ്സിൽ ജീവൻ നൽകുമ്പോൾ, വെള്ളിത്തിരയിലെ കാഴ്ച്ചക്കപ്പുറം ഏതൊരു സിനിമാ പ്രേമിക്കും വായനക്കാരനും ആസ്വാദനത്തിന്റെ മറ്റൊരു തലംകൂടി തുറന്നിടുന്നു രചയിതാവ്.
വായിച്ചറിയേണ്ട അനുഭൂതിതന്നെയാണ് ഫിക്ഷൻ കഥകളുടെ സമാഹാരമായ പാതിമുറിഞടിക്കറ്റുകൾ