ചരിത്രമുറങ്ങുന്ന വഴിത്താരകളിലൂടെ…ഒരു യാത്ര-തുടര്‍ച്ച

അഞ്ചു മണിക്ക് വരാം എന്നും പറഞ്ഞു പോയ പള്ളി കമ്മിറ്റിക്കാര്‍ കൃത്യം അഞ്ചരക്ക്തന്നെ വന്നു എന്റെ ഉറക്കത്തിനു തിരശീലഇട്ടു. ഉച്ചകഴിഞ്ഞുള്ള പ്രധാന പ്രദിഷിണത്തിനുള്ള കുരിശുകള്‍ ഒരുക്കുന്നതിനായി അതിരാവിലെ തന്നെ ഒരുപാടു കുട്ടികളും എത്തിയിട്ടുണ്ടായിരുന്നു. കുറച്ചുനേരം ആ വലിയ വരാന്തയില്‍നിന്നു കൊണ്ട് താഴത്തെ ഒരുക്കങ്ങള്‍ ശ്രദ്ധിച്ചു.കുട്ടികളെല്ലാം രണ്ടു ലോറികളില്‍ കയറി എങ്ങോട്ടോ പോകുന്നു സമീപത്തുള്ള പള്ളികളില്‍ നിന്നും കുരിശു എടുക്കുന്നതിനാണ് കാരണം വളരെ പ്രസിദ്ധമായ കാഞ്ഞൂര്‍ പള്ളിയിലെ തിരുനാളിന്റെ അന്നത്തെ സമാപന പ്രദഷിണത്തില്‍ 101 ചെണ്ടക്കാരുടെ ചെണ്ടമേളവും 201 പൊന്‍കുരിശും വെള്ളികുരിശും 500 ഓളം വിവിധവര്‍ണ്ണ മുത്തുകുടകളും അണിനിരക്കുന്നു. രാവിലത്തെ തണുപ്പ് കുളി എന്ന കലാപരിപടിയെ അല്‍പ്പം നീരസത്തോടെ നേരിടാന്‍ എന്നെ പ്രേരിപ്പിച്ചു പിന്നെ ആ വലിയ മരക്കോവണി ഇറങ്ങി കുളിമുറിയിലേക്ക് ഹോ എന്തൊരു തണുപ്പ് !! കുളിച്ചിട്ടുവരാം.

സമാപന പ്രദഷിണം തുടങ്ങുന്നതു വരെ പള്ളിയില്‍ കുര്‍ബാനയും മറ്റുമാണ് മലയാളത്തിലും തമിഴിലും പ്രത്യേക കുര്‍ബാനകള്‍ ഉണ്ട് കുര്‍ബാനയും അങ്ങാടി പ്രദഷിണവും കഴിയുന്നത്‌ വരെ കാഞ്ഞൂര് പള്ളിയുടെ ചില ചരിത്ര വിശേഷങ്ങളിലേക്ക് കടക്കാം കാഞ്ഞൂര്‍ പുണ്യാളനെയും ടിപ്പു സുല്‍ത്താനെയും പറ്റിയുള്ള ഒരു ഐതിഹ്യ കഥതന്നെ ആദ്യം പറയാം

ടിപ്പു സുല്‍ത്താന്‍ പടയോട്ടസമയത്ത് അദ്ദേഹം കീഴടക്കിയ പ്രദേശങ്ങളിലെ പള്ളികളും അമ്പലങ്ങളും തകര്‍ത്തിരുന്നു 1790-ല്‍ ടിപ്പു സുല്‍ത്താന്‍ കാഞ്ഞൂര്‍ പള്ളി ആക്രമിക്കാന്‍ പടയുമായി എത്തി ടിപ്പുവിന്റെ പടവരുന്നതറിഞ്ഞ ഇടവക ജനങ്ങള്‍ ഓടിക്കൂടി വിശുദ്ധ സെബസ്ത്യാനോസിന്റെ രൂപത്തിന് മുന്നില്‍ നിന്ന് കരഞ്ഞു പ്രാര്‍ത്ഥിക്കുകയും പുണ്യവാളന്റെ അത്ഭുതശക്തിയെക്കുറിച്ച് സുല്‍ത്താനോട് പറയുകയും ചെയ്തു അത് കേട്ട സുല്‍ത്താന്‍ ” ഈ കളിമണ്‍ പ്രതിമക്കു അത്ഭുതശക്തി ഉണ്ടെങ്കില്‍ നമ്മോടു നേരിട്ട് സംസാരിക്കട്ടെ ” എന്ന് പറഞ്ഞു. അപ്പോള്‍ ഭക്ത ജനങ്ങള്‍ കൂട്ട നിലവിളിയോടെ “കാഞ്ഞൂര്‍ പുണ്യവാള…! ഞങ്ങളെ കാത്തു കൊള്ളണേ…!!!” എന്ന് വിളിച്ചപേക്ഷിച്ചു. ” എന്നെ ഇവിടെ ഇവിടെ ഇരിക്കാന്‍ സമ്മതിക്കില്ലേ ” എന്ന് ഉച്ചത്തില്‍ വി. സെബസ്ത്യാനോസിന്റെ രൂപത്തില്‍ നിന്ന് ശബ്ദം പുറത്തേക്കു വന്നു ഇത് കേട്ട് അത്ഭുതപ്പെട്ട ടിപ്പു സുല്‍ത്താന്‍ കാഞ്ഞൂര്‍ പള്ളിയെ ആക്രമിക്കാതെ തിരിച്ചു പോയെന്നാണ് ഐതിഹ്യം
കാഞ്ഞൂര്‍ വിശേഷങ്ങളും ചരിത്രവും ഇവിടെ അവസാനിക്കുന്നില്ല്ല അടുത്ത പോസ്റ്റിലൂടെ വീണ്ടും പോകാം കാഞ്ഞൂര്‍ വരെ അതുവരെ ഇടവേള.

ചരിത്രമുറങ്ങുന്ന വഴിത്താരകളിലൂടെ…ഒരു യാത്ര

എന്റെ ബ്ലോഗര്‍ ജീവിതത്തില്‍ ഇന്നുവരെ ഉണ്ടായിട്ടുള്ളതിലും ഇന്നി ഉണ്ടാകാന്‍ പോകുന്നതുമായ പോസ്റ്റുകളില്‍ നിന്നെല്ലാം വ്യത്യസ്തമായ ഒന്നായിരിക്കും ഈ പോസ്റ്റ്‌. കാരണം ഞാന്‍ ഈ പോസ്റ്റ്‌ എഴുതുന്നത് കേരളത്തിലെ തന്നെ അതിപുരാതനവും പഴമയുടെ സാംസ്‌കാരിക പൈതൃകവും ചരിത്രസ്മരണ ഉണര്‍ത്തുന്നതുമായ ദൈവ മാതാവിന്റെ പേരിലുള്ള കാഞ്ഞൂര്‍ സെന്റ്‌ മേരിസ് ഫൊറോന പള്ളിയുടെ ഭക്തിനിര്‍ഭരമായ അന്തരീക്ഷത്തിലിരുന്നുകൊണ്ടാണ്. ഔദ്യോഗിക ജീവിതത്തിന്റെ ഭാഗമായി എനിക്ക് രണ്ടുനാള്‍ ഇവിടെ തങ്ങാനുള്ള ഭാഗ്യം ലഭിച്ചു ഇവിടെത്തിയപ്പോള്‍ ഒരു പ്രിത്യേകത എനിക്കനുഭവപ്പെട്ടിരുന്നു. പള്ളിയുടെ നിര്‍മ്മാണ ശൈലിയിലും മറ്റുമുള്ള വ്യത്യാസവും അതിന്റെ പഴമയും എല്ലാമായിരിക്കും അതിനു കാരണം. പള്ളിയെ ക്കുറിച്ചും പള്ളിയുമായി ബന്ധപ്പെട്ട ചിലവിശ്വസങ്ങളെപ്പറ്റിയും കൂടുതല്‍ അറിഞ്ഞപ്പോള്‍ അത് ചൂടോടെ തന്നെ ഒരു പോസ്റ്റാക്കിയില്ലെങ്കില്‍ അതൊരു നഷ്ട്ടമാകുമെന്നു തോന്നി. മാത്രമല്ല അത് പള്ളിയുടെ അന്തരീഷത്തില്‍ തന്നെ ഇരുന്നു എഴുതിതുടങ്ങാന്‍ കഴിയുന്നതും ഒരു ഭാഗ്യമല്ലെ.

ആലുവ-കാലടി റൂട്ടിലാണ്‌ ക്രിസ്തുവര്‍ഷം 1001 ല്‍ സ്ഥാപിതമായ ഈ ചരിത്രപ്രസിദ്ധ ദേവാലയം സ്ഥിതിചെയ്യുന്നത്. ഭാരതീയ വാസ്തുശില്പവിദ്യയുടെയും പേര്‍ഷ്യന്‍ നിര്‍മ്മാണശൈലിയുടെയും സമന്യയത്തോടൊപ്പം പോര്‍ച്ചുഗീസ് ശില്‍പ്പചാതുര്യവും ഒത്തുചേര്‍ന്ന നിര്‍മ്മാണരീതിയാണ്‌ കാഞ്ഞൂര്‍ പള്ളിയുടെത് .അതിപുരാതനമായ കൊത്തുപണികള്‍ കൊണ്ടും ഇലചാറിലും പഴചാറിലും തങ്കഭസ്മം ചാലിചെടുത്തു ഉണ്ടാക്കിയ ചിത്രപണികള്‍ കൊണ്ടും അലംകൃതമായ അള്‍ത്താര. മനോഹരമായ പെയിന്റിംഗ് .താമര പൂവിന്റെ രൂപത്തിലുള്ള ഒറ്റക്കല്‍ മമ്മോതീസതൊട്ടി.വട്ടെഴുത്ത് ലിപിയില്‍ തീര്‍ത്ത കല്ലറ തറക്കല്ലുകള്‍.പുരാതന താളിയോലകള്‍ എന്നിവയെല്ലാം കാഞ്ഞൂര്‍ പള്ളിയുടെ പ്രിത്യേകതകളാണ്.

പറയുവാനും വര്‍ണ്ണിക്കുവാനും ഏറെ ഉണ്ട് എഴുതി വര്‍ണ്ണിക്കുവാന്‍ ഒറ്റ പോസ്റ്റോ ഈ ഒരു രാത്രിയോ മതിയാകില്ല എന്നതുകൊണ്ടും രാത്രി ഏറെ വൈകിയതിനാലും ഇന്നുറങ്ങാന്‍ പോകുന്ന ഈ വലിയ മുറിയെ പറ്റിയും ഒന്നെഴുതിയിട്ടു നിര്‍ത്താം. ഇപ്പോള്‍ വലിയ ഒരു നാലുകെട്ട് തറവാടിനുള്ളില്‍ പെട്ടത് പോലെത്തെ അനുഭൂതി ഒരു നിശബ്തത.എന്നാല്‍ ഈ മുറിയിലെക്കെത്താന്‍ പഴയ ഒരു മറക്കൊവണി കേറുമ്പോള്‍ ഉണ്ടാകുന്ന വലിയ ശബ്തം എല്ലാ നിശബ്ദതയും ഭാജ്ജിക്കുന്നതാണ് .കാലപഴക്കം കൊണ്ട് പ്രവര്‍ത്തനശേഷി നഷ്ട്ടപ്പെട്ട മണിചിത്രത്താഴു ഘടിപ്പിച്ച വലിയ വാതിലുകള്‍, പഴമ വിളിച്ചോതുന്ന ഓടാമ്പലുകള്‍, കൂറ്റന്‍ ജനാലകള്‍ മച്ചില്‍ തൂങ്ങി കറങ്ങുന്ന ഫാന്‍. അവിടെയും ആധുനികതയുടെ കൈകടത്തല്‍. നെടുമ്പാശേരിയില്‍ നിന്നും പറന്നുയരുന്ന വിമാനത്തിന്റെ അലകളെ കാര്യമാക്കാതെ ഇന്നി വെളുപ്പിനെ അഞ്ചു മണിവരെ സോസ്തമായൊരു ഉറക്കം. ശേഷം അടുത്ത പോസ്ടില്‍

വഴി തെറ്റിവരുന്നവരോട് “ഞാന്‍ ഒന്ന് തീരുമാനിച്ചു ഇത്തരത്തില്‍ ഒരു ബ്ലോഗ്‌ തുടരുന്നതില്‍ യാതൊരു അര്‍ത്ഥവുമില്ല !!”

വഴിതെറ്റി വന്നവരെ നിങ്ങള്‍ എത്തിപ്പെട്ടിരിക്കുന്നത് ‌ സാക്ഷാല്‍ ദേവലോകത്താണ് അതെ നരസ്രിഷ്ടിയായ ബൂലോകത്തിലെ ദേവന്റെ ലോകം. ഇവിടെ എത്തിയ എല്ലാവരും അബദ്ധ വശാലോ വഴിതെറ്റിയോ വന്നു പോയവരാണ് . കാരണം ദേവന്‍ എന്ന ഞാന്‍ ബൂലോകത്തെത്തിയിട്ട് അഞ്ചു വര്‍ഷത്തോളമായെങ്കിലും ഇവിടെ ദേവലോകം എന്ന എന്റെ കൊച്ചുലോകം തുടങ്ങിയിട്ട് പരിമിത കാലമേ ആയിട്ടുള്ളൂ ഇത് ദേവലോകത്തിന്റെ രണ്ടാം വരവാണെന്ന് ആദ്യ പോസ്റ്റില്‍ ഞാന്‍ സൂചിപ്പിച്ചിരുന്നു. ഈ വര്‍ഷാരംഭത്തില്‍ ദേവലോകംപുനര്‍നിര്‍മ്മിക്കപ്പെട്ടതിനു ശേഷം ഇവിടെ വന്നുപോയവര്‍ എണ്ണൂറില്‍അതികവും ആയിരത്തിനടുത്തുമാണെന്നാണ് ബൂലോകത്തിലെ സര്‍വ്വ വ്യാപിയായ ഗൂഗിള്‍ പറയുന്നത് . ഇത്രയും ആളുകള്‍ ഇവിടെ വന്നു പോയെങ്കിലും കേവലം ഇരുപതു ഫോളോവേഴ്സും വിരലില്‍ എണ്ണാവുന്ന കമെന്റുമാണ് ദേവലോകത്തിന്റെ കൈമുതല്‍. അതും എന്റെ അഭ്യര്‍ത്ഥനമാനിച്ചു പലരും ചെയ്തവ. ഇതില്‍ നിന്നും എന്തൊക്കെ മനസിലാക്കാം. ഇവിടെ വന്നവര്‍ വഴിതെറ്റി വന്നതാണ്‌ , വന്നതില്‍ പകുതിയിലതികവും ബെര്‍ളിത്തരങ്ങളില്‍ തുറന്നു കിടന്ന കമെന്റു കടയില്‍ ഞാനിട്ട ദേവലോകത്തിന്റെ ലിങ്കില്‍ ക്ലിക്കി വന്നവരാണ് (ഇച്ചായന് സ്പെഷ്യല്‍ താങ്ക്സ് ) അവിടത്തെ പോലെ ഇവിടെയും പോസ്ടുകള്‍ക്കൊന്നും ഗുമ്മിലെന്നുകണ്ടു വന്നവര്‍ നിഷ്കരുണം ദേവലോകത്തെ തഴഞ്ഞു . പിന്നേ മറ്റൊരു കൂട്ടര്‍ നിലാവത്തഴിച്ചുവിട്ട കോഴിയെപ്പോലെ എന്തിനോ വന്നു എതിലെയോ പോയി എന്ത് കമെന്റ് എന്തോന്ന് ഫോളോവേഴ്സ്. ദേവലോകത്തില്‍ ഒന്നുമില്ലതകൊണ്ടോ പോസ്റ്റിനു ഗുമ്മോ, ഗ്ലാമറോ,അശ്ലീലമോ ഇല്ലാത്തത്ത് കൊണ്ടാണെന്ന് എനിക്ക് സമാധാനിക്കാം എന്നാല്‍ ചക്കപഴം കണ്ട കൂവീച്ചയെപ്പോലെ ബ്ലോഗുമായി വരുന്ന പുതുമുഖങ്ങള്‍ ശ്രെദ്ധിക്കപ്പെടാതെ പോകുന്നത് വലിയ കഷ്ട്ടം തന്നെ. അതില്‍ എത്രയോ കഴിവുള്ള എഴുത്തുകാര്‍ ഉണ്ട് .
എന്തായാലും ഇതില്‍നിന്നെല്ലാം ഒന്ന് തീരുമാനിച്ചു ഇത്തരത്തില്‍ ഒരു ബ്ലോഗ്‌ തുടരുന്നതില്‍ യാതൊരു അര്‍ത്ഥവും ഇല്ലാന്ന് മനസിലാക്കിയതിനാല്‍ ഇവിടെ വെറുതെ വന്നുപോകുന്ന അണ്ടനും അടകോടനും എല്ലാം പ്രേയോജനപെടുന്ന ഒട്ടേറെ കാര്യങ്ങള്‍ ദേവലോകത്തില്‍ നടപ്പാക്കുക. വെറുതെ എന്റെ ബ്ലോഗാണ് എനിക്കെന്തുമെഴുതാം എന്റെ ത്രിപ്തിക്കുവേണ്ടിയാണെഴുതുന്നത് എന്നൊന്നും വല്യവായില്‍ നുണപറയാന്‍ എന്നെകിട്ടില്ല. അങ്ങിനെ തൃപ്തികിട്ടുന്നവന്‍ ഇരുനൂറു പേജിന്റെ നോട്ട് ബുക്ക് വാങ്ങിഎഴുതിയാലും മതി.അതല്ല കമ്പ്യൂട്ടറില്‍ തന്നെ വേണമെങ്കില്‍ നോട്ട്പാടും വേര്‍ഡും ഒക്കെ ഉണ്ടല്ലോ. ഇതൊക്കെ പത്തുപേര്‍ കാണാന്‍ വേണ്ടിതന്നെ ചെയ്യുന്നതായത് കൊണ്ടും അതുകൊണ്ട് ആര്‍ക്കെങ്കിലും മൊക്കെ പ്രയോജനം ചെയ്യുന്നെങ്കില്‍ അങ്ങനാകട്ടെ എന്തായാലും കൂടുതല്‍ ഒന്നും പറഞറിയിക്കുന്നില്ല. നിയൊക്കെ കൊണ്ടാലേ അറിയൂ