ഉന്മാത രാത്രി – ഒരു ആധുനിക കവിത

നിലാവുള്ള രാത്രിയില്‍ നീ എന്‍ ഒപ്പം ഇരിക്കുമ്പോള്‍
ഈ കൊടും തണുപ്പും കോടമഞ്ഞും അനുഭൂതിയാകും
പിന്നീട് ഓര്‍മ്മകളില്‍ ഇല്ലാത്ത ഓര്‍മ്മയാകും
ആശകള്‍ നിരാശകള്‍ മിന്നിമറയും
നോവും അതിലേറെ നൊമ്പരങ്ങളും
നിലാവിന്റെ പൊന്‍ പ്രഭയിലെങ്ങോ അലിഞ്ഞു പോകും
ഉറക്കം വെടിഞ്ഞു ഞാന്‍ നിന്നെ പുല്കവേ നിന്നെ നുകരവേ
ഒരുമാത്ര ഞാന്‍ കൊതിച്ചു പോകും
നിയെന്നുമെന്‍ അരികില്‍ ഉണ്ടായിരുന്നെങ്കില്‍
ചിന്തയില്‍ ഞാന്‍ മാത്രം കേമനാകും
നീലിമയാര്‍ന്നൊരു ആകാശ തീരത്ത്
മേഘ കടലില്‍ ഭാരം വെടിഞ്ഞു ഞാന്‍ നീന്തിത്തുടിക്കും
സുഖമുള്ള കയ്പ്പുള്ള നിന്‍ ഉന്മാതത്താല്‍
ദേവനാം എന്നെ നീ കീഴടക്കും
ഒടുവില്‍ നിന്‍ ലഹരിയില്‍ ഞാന്‍ മയങ്ങവേ
തിരിയുന്ന ചക്രവാളമാദിത്യനെ ഉണര്‍ത്തും
ആദിത്യന്‍ തന്‍ പൊന്‍കിരണങ്ങള്‍ എന്നെ തട്ടിവിളിക്കും
വൈകിയ പ്രഭാതത്തില്‍ പിടിവിടാത്ത ലഹരിയില്‍
എന്‍ ശിരസുണരാന്‍ മടിക്കും
തപ്പിയും തടഞ്ഞുമാ കുന്ത്രാണ്ടം കയ്യിലെടുത്തു
അക്കങ്ങള്‍ പിഴക്കാതമര്‍ത്താന്‍ കഴിയാഞ്ഞിട്ടും
ഒരു ലീവിനായ് കേഴുമ്പോള്‍
ഞാന്‍ നിന്നെ ശപിക്കും പഴിക്കും
പിന്നെ പ്രതിജ്ഞ എടുക്കും!

” ഇന്നി മേലാല്‍ ഞാന്‍ ഈ മദ്യംഎന്ന കൂതറ സാധനം അടിക്കില്ല” ഒരുദിവസം പോയി!!!

NB:ഈ കവിതയുടെ ജനനം തികച്ചും യാതൃശ്ചികം മാത്രമാണ് . സുന്ദരനും, സുമുഘനും, ശുഷ്കനും സര്‍വ്വോപരി സല്‍സൊഭാവിയും വിശാല ഹൃതയനുമായ ഞാന്‍ രണ്ടെണ്ണം അടിച്ചപ്പോള്‍ ഉണ്ടായ കവിതയാണിതെന്നു തെറ്റിധരിക്കുന്നു വെങ്കില്‍ അത് നിങ്ങളുടെ മാത്രം കുറ്റമാണ് .

വീണ്ടും ചില സിനിമാക്കാര്യങ്ങള്‍

അല്പന് അല്പം കിട്ടിയാല്‍ നട്ട പാതിരാക്കും പട്ട അടിക്കും എന്ന് പറഞ്ഞപോലെ ആണ് ഇവിടെ ചില സിനിമാക്കാരുടെ കാര്യങ്ങള്‍ സിനിമാക്കാരും പട്ടയും തമ്മില്‍ എന്ത് ബന്ധം എന്ന് ചോദിച്ചാല്‍ അത് പറയാന്‍ അവരില്‍ ചിലരോട് എനിക്കുള്ള ആരാധന ഒരു തടസമാണ്. പട്ട അവിടെ നിക്കട്ടെ ഇപ്പൊ കാര്യത്തിലേക്കു കടക്കാം . ഇന്നത്തെ ഒരു ട്രെന്റ് വെച്ച് നോക്കിയാല്‍ മലയാള സിനിമയും ചില വളിപ്പന്‍ മെഗാസീരിയലുകളും ഒരേ ഗണത്തില്‍ പെട്ടതു തന്നെയാണ്. ഒരു വിത്യാസം മാത്രം! സീരിയല്‍ എല്ലാ ദിവസവും അനേകായിരം സ്ത്രി ജനങ്ങളുടെയും, സ്ത്രികളോട് പോലും ഉപമിക്കാനാകാത്ത ചില പുരുക്ഷ പുങ്കവന്മാരുടെയും കണ്ണ് നനക്കുമ്പോള്‍ സിനിമ എല്ലാവര്‍ഷവും ഏറ്റവും മികച്ച ചവറേതു എന്ന മത്സരബുദ്ധിയോടെ ഒന്നും, രണ്ടും, അഞ്ചും ഭാഗങ്ങളിലായി എത്തുന്നു. സീരിയലില്‍ തിരക്കഥാക്രിത്തിന്റെ മൂടിനനുസരിച്ചു പിറ്റേന്നത്തെ എപ്പിസോഡില്‍ ഗുരുവായൂരപ്പന് വേണമെങ്കില്‍ ജലദോഷമൊക്കെ ആകാം അത് അടിക്കുന്ന സാധനത്തിന്റെ കിക്കുപോലിരിക്കും. എന്നാല്‍ സിനിമ കഴിഞ്ഞ ഭാഗവുമായി ചുരുക്കംചില സമാനതകള്‍ സൃഷ്ട്ടിച്ചു കൊണ്ട് അതുമായി യാതൊരു ബന്ധവുമില്ലാത്ത ഒരു കഥയും ഒപ്പിച്ചു പ്രേഷകനെ പിഴിയും. അതെന്തുമായി കൊള്ളട്ടെ ഈ കാലമത്രയും വോട്ടു ചെയ്തു മാറി മാറി പല രാഷ്ട്രീയ പാര്‍ട്ടികളെ നാടുകുട്ടിചോറാക്കാന്‍ അനുവദിച്ച ജനം സ്വയം വിഡ്ഢികളെന്നു എത്രയോ തവണ തെളിയിച്ചു!. എന്നെ പോലെ ചില ബുദ്ധിജീവികള്‍ അതില്‍ പെട്ടുപോയത് തികച്ചും യാദ്രശികം മാത്രമാണ്. ഈ പറഞ്ഞ പ്രേക്ഷകരാകുമ്പോള്‍ മുമ്പ് പറഞ്ഞതരം ചിത്രങ്ങള്‍ ഇന്നിയും ഇവിടെ ഉണ്ടാകും നാം കാശുമുടക്കികാണും ഹിറ്റാകും.എന്നെ പോലെ തന്നെ ഇതറിയാവുന്ന ചില പുത്തിമാന്‍മാരായ സംവിധായകര്‍ പണ്ട് എന്തിന്റെ ഒക്കെയോ പേരില്‍ ഹിറ്റായ തങ്ങളുടെ പടത്തിന്റെ രണ്ടാം ഭാഗവുമായി വരുന്നതില്‍ ഒരു തെറ്റും ആര്‍ക്കും പറയാനാകില്ല.

എന്നാല്‍ ഇങ്ങനെ വളരെ പ്രതീക്ഷകളോടെ തന്റെ പടത്തിന്റെ രണ്ടാം ഭാഗം ഒരുക്കുമ്പോള്‍ പ്രധാന നടന്‍ തന്നെ കാലുവാരിയാലോ? മേലെപറമ്പില്‍ ആണ്‍വീട് എന്ന ഹിറ്റിലൂടെ നമ്മെ ചിരിപ്പിച്ച സവിധായകന്‍ രാജസേനനാണു ഗതികേടില്‍ പെട്ടിരിക്കുനത് . അദ്ധേഹത്തെ സംബന്ധിച്ചിടത്തോളം ഇപ്പോള്‍ ഇടിവെട്ടിയവനെ പാമ്പ് കടിച്ച അവസ്ഥയാണ്‌ കാരണം ഈ ഇടയ്ക്കു ഇറങ്ങിയ അദ്ധ്യേഹത്തിന്റെ പടമെല്ലാം സാമ്പത്തികമായി പരാജയമായിരുന്നു. സിനിമയില്‍നിന്നും വിട്ടുനില്‍ക്കേണ്ട അവസ്ഥ വരെ വന്നു. അങ്ങനെ ഇരിക്കുമ്പോളാണ് അദ്ധ്യേഹത്തിന്റെ മനസിലും ലെടു പൊട്ടുന്നത് . പിന്നെ അമാന്തിച്ചില്ല തന്റെ എക്കാലത്തെയും ഹിറ്റായ ‘മേലെപറമ്പില്‍ ആണ്‍വീട് ‘ എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗം നിര്‍മ്മിക്കുക. പക്ഷെ ശനി ശുക്രനില്‍ അതിക്രമിച്ചു കേറിയതിനാലും ചൊവ്വ കഴിഞ്ഞാല്‍ ബുധനയതുകൊണ്ടും അദ്ധ്യേഹത്തിന്റെ തലക്കുമീതെ സമയദോഷം ഏരിയല്‍ ബ്ലാക്ക്‌ ഫോണ്ടില്‍ ബോള്‍ഡ് ആയി തെളിഞ്ഞു നിന്നു. ചിത്രത്തിന്റെ രണ്ടാം ഭാഗത്തിലും ജയറാമിനെ തന്നെ ആണ് നായകനായി രാജസേനന്‍ ഉദ്ധേശിച്ചിരുന്നത്. എന്നാല്‍ വെറും നിസാര കാരണങ്ങള്‍ പറഞ്ഞു ജയറാം പിന്മാറുകയായിരുന്നു. ജയറാമിനെ ജയറാം ആക്കിയതില്‍ നിര്‍ണായക പങ്കുവഹിച്ച വെക്തിയാണ് രാജസേനന്‍ എന്നീട്ടും ജയറാം അദ്ധ്യേഹത്തിന്റെ പടത്തിനു ഡേറ്റ് കൊടുക്കാതെ താന്‍ കടന്നുവന്ന വഴികള്‍ മനപൂര്‍വമം മറക്കുകയാണ് .

ജയറാം നായകനായില്ലെങ്കില്‍ വെളിച്ചം കാണാന്‍ സാധ്യത ഇല്ല്ലാത്ത ഒരുപക്ഷെ നായകനായാല്‍ സൂപ്പര്‍ ഹിറ്റ് ആയേക്കാവുന്ന ഒരു ചിത്രമാണ്‌ ഈ രണ്ടാം ഭാഗം. ജയറാമിനെ പോലുള്ള ഒരു നടന്‍ ഒരിക്കലും ഒരു സരോജ്കുമാര്‍ (നമ്മടെ രാജപന്‍ ) ആകരുത് . എന്ത് കാരണങ്ങളാണെങ്കില്‍ പോലും ഈ ചിത്രത്തിന് ഡേറ്റ് കൊടുക്കണമായിരുന്നു ഒരു പ്രേഷകന്‍ എന്ന നിലയില്‍ എന്റെ ഒരു ആഗ്രഹം മാത്രമാണത്. ഇന്നി ഒരു പക്ഷെ അസ്ഥാനത്തുള്ള അംഗീകാരം അദ്ധേഹത്തെ സരോജ്കുമാറിലും വലിയ അഹങ്കാരി ആക്കിയെങ്കില്‍ ഈ ചിത്രത്തില്‍ എന്നല്ല ഒരു ചിത്രത്തിലും അഭിനയിക്കാത്തതാണ്‌ നല്ലത് . കാശു കൊടുത്തു പടം കാണുന്ന പ്രേഷകന്‍ എന്ന നിലയില്‍ എനിക്കിത് പറയാനുള്ള അവകാശം ഉണ്ട് .

പുതുതായി തുടങ്ങിയ വെബ്‌സൈറ്റും ഒറ്റ പോസ്റ്റുപോലുമില്ലാത്ത ഒരു ബ്ലോഗും, പിന്നെ വിവാദ പദ്മശ്രീയും ജയറാമിലേ സരോജ്കുമാറിനെ വരച്ചു കാണിക്കാനുള്ളതാണെങ്കില്‍പ്രേഷകന്‍ എന്നതിലുപരി ഒരു ആരാധകന്‍ എന്നനിലയില്‍ പ്രതിക്ഷേധിക്കുന്നു !!