ജീവിതമെന്ന അത്ഭുതം

ലോകപ്രശസ്ത കാന്‍സര്‍ ചികിത്സാ വിദഗ്ധന്‍ ഡോ. വി. പി. ഗംഗാധരന്റെ അനുഭവക്കുറിപ്പുകളിലൂടെ…
കാന്‍സര്‍ എന്ന മഹാരോഗത്തോടു പടപൊരുതി ജീവിതത്തില്‍ വലിയവിജയം നേടിയവരെയും മനസാന്നിധ്യം നഷ്ട്പെടാതെ മരണത്തെ അഭിമുഖീകരിച്ചവരെയും കുറിച്ചുള്ളപുസ്തകമാണു ജീവിതമെന്ന അത്ഭുതം കെ.എസ്‌.അനിയന്റെ സ്വതന്ത്രാവിഷ്‌കാരത്തിലുള്ള ഈ പുസ്ത്കത്തിലെ ഡോ. വി. പി. ഗംഗാധരന്റെ ഹ്രദയസ്പര്‍ശമായ അനുഭവക്കുറിപ്പുകളിലേക്കു…
ബോണ്‍ കാന്‍സര്‍ വന്നാണു ദേവി എന്ന 22 കാരി ആര്‍. സി. സി യില്‍ അഡ്മിറ്റായത്. കാന്‍സര്‍ കാലിലെ എല്ലിനെ വല്ലാതെ ബാധിച്ചിരിക്കുന്നു. വലതുകാല്‍ മുട്ടിനുമുകളില്‍ വച്ചുമുറിക്കേണ്ടിവന്നു. ദേവി അഡ്മിറ്റായി രണ്ടുദിവസത്തിനു ശേഷമാണു അവളുടെ ഭര്‍ത്താവ് രാജീവ്  ആര്‍. സി. സി യില്‍ എത്തിയതു. ഗള്‍ഫിലാണു രാജീവിനു ജോലി അവരുടെ വിവാഹം കഴിഞിട്ടു പത്തു ദിവസമെ ആയിട്ടുള്ളു. അവര്‍ ഒരുമിച്ചു ജീവിച്ചതു വെറും രണ്ടു ദിവസം. ലീവില്ലാത്തതു കൊണ്ട് രാജീവിനു പെട്ടെന്നു തിരിച്ചുപോകേണ്ടിവന്നു.
രാജീവ് ഉള്ളുതുറന്നു ഡോ.  ഗംഗാധരനോട് സംസാരിച്ചു:
‘എന്റെ മുമ്പില്‍ രണ്ടു വഴികളാണുള്ളതു. ഒന്നുകില്‍ വെറും രണ്ടു ദിവസത്തെ ബദ്ധം മറന്ന് എനിക്കു എന്റെ വഴി നോക്കാം. ഞാനിപ്പോള്‍ ഏറ്റവും കൂടുതല്‍ കേള്‍ക്കുന്ന ഉപദേശവും അതുതന്നെയാണ്. അല്ലെങ്കില്‍ ഈശ്വരനോട് കരുണ കാണിക്കാന്‍ പ്രാര്‍ഥിച്ച് എനിക്ക് ദേവിയെ ചികിത്സിപ്പിക്കാം.’
ഇതുകേട്ട ഡോക്ട്ര്‍ ഏറെ പരിഭ്രമിച്ചു. രാജീവ് തുടര്‍ന്നു: ‘ഞാന്‍ തീരുമാനിച്ചു കഴിഞ്ഞു. എന്തു ചിലവുവന്നാലും ഞാന്‍ ദേവിയെ ചികിത്സിപ്പിക്കും. ഈശ്വരന്‍ എന്റെ പ്രാര്‍ത്തന കേള്‍ക്കാതിരിക്കില്ല.
പക്ഷേ എനിക്ക് ഡോക്ട്റുടെ സഹായം വേണം. എനിക്കിവിടെ ദേവിയുടെ ഒപ്പം നിന്നു നോക്കാന്‍ പറ്റില്ല. ഞാന്‍ തിരിച്ചുപോയി ജോലി ചെയ്താലെ ചികിത്സക്കുള്ള പണം ഉണ്ടാകു. പണത്തിനു വേറെ യാതൊരു മാര്‍ഗവുമില്ല. വളരെ പാവപ്പെട്ടവീട്ടിലെ കുട്ടിയാണു ദേവി അവളുടെ അച്ഛ്നും അമ്മയ്ക്കും ഒപ്പം വന്നു നില്‍ക്കാമെന്നാല്ലാതെ വേറൊന്നിനും പറ്റില്ല. ഞാന്‍ നാളെ തിരിച്ചു പോകുകയാണു. ചികിത്സക്കു എത്ര പണം വേണ്ടിവന്നാലും ഞാന്‍ അയച്ചോളാം ദേവിയെ ഞാന്‍ ഡോക്ട്റുടെ കയ്യില്‍ ഏല്‍പ്പിക്കുകയാണ്.’ രാജീവിന്റെ ആത്മാര്‍ത്ഥതയിലും വിശ്വാസത്തിലും ആക്രഷ്ട്ട്നായ  ഡോ.  ഗംഗാധരന്‍ രാജീവിനു വാക്കുകൊടുത്തു വേണ്ടതെല്ലാം ചെയ്യാമെന്ന്. രാജീവ് ഗള്‍ഫിലേക്കു മടങ്ങി.ദേവിക്കു കീമോതെറാപ്പി കൊടുത്തിരുന്ന ദിവസങ്ങളിലെല്ലാം വിളിച്ചു. മുറക്കു പണം അയച്ചു. ദേവിയുടെ അസുഖം പൂര്‍ണ്ണമായും സുഖപ്പെട്ടു.
ദേവി പിന്നീട് എം. എ.യും, ബി. എഡും. പഠിച്ചു.ഇപ്പോള്‍ ടീച്ചറായി ജോലിചെയ്യുന്നു. അവര്‍ക്ക് രണ്ടുകുട്ടികളും ഉണ്ട് .
ഡോ.ഗംഗധരന്‍ രാജീവിനെ പറ്റി കുറിച്ചതിങ്ങനെ:
‘ദേവിയെ സുഖപെടുത്തിയതു എന്റെ മരുന്നല്ല; രാജീവ് തന്നെയാണു… പിടിച്ചുയര്‍ത്താന്‍ സ്നേഹമുള്ള ഒരു മനസും കൈയുമുണ്ടെങ്കില്‍ ആരും ഏതു പടുകുഴിയില്‍ നിന്നും രക്ഷപെട്ടു പോരുമെന്ന സത്യം ഞാന്‍ കണ്ടു’
       
       ബദ്ധപ്പെട്ട ലേഖനങ്ങള്‍

മലയാളം ഇന്നി എഴുത്തും വായനയും മൊബൈലില്‍!!

കഴിഞ്ഞ ദിവസം മൊബൈല്‍ ഫോണില്‍ മലയാളം സൈറ്റുകള്‍ വായിക്കുന്നതിനെ പറ്റി ഒരു പോസ്റ്റ് ഇട്ടിരുന്നു മൊബൈല്‍ ഇന്റര്‍നെറ്റ് ഉപയോഗിക്കുന്ന മിക്കവര്‍ക്കും സുപരിജിതമായ ഓപ്പറമിനി ഉപയോഗിച്ചാണു മലയാളം സൈറ്റുകള്‍ മൊബൈലില്‍ കാണാന്‍ കഴിയുന്നതു അതെങ്ങനെ എന്നു അറിയാന്‍ ആ പൊസ്റ്റ് ഇവിടെ ക്ലിക്കിയാല്‍ വായിക്കാം. മറ്റു ചില അറിവുകള്‍ കിട്ടിയതു കൂടി പങ്കുവെയ്ക്കാനാണു ഈ പോസ്റ്റ്

മൊബൈലില്‍ മലയാളം ടൈപ്പു ചെയ്യുവാന്‍ സഹായിക്കുന്ന ഒരു സൈറ്റ് പരിജയപെടുത്താം http://malayalam.keralamla.com/mobile/index.php ഇതാണു ആ സൈറ്റ്. നിങ്ങളുടെ ഓപ്പറ ബ്രൌസറില്‍ നിന്നും ഈ സൈറ്റില്‍ പോയി ടെക്സ്റ്റ് ബോക്സില്‍ മംഗ്ലീഷ് ടൈപ്പുചെയ്യുക തുടര്‍ന്ന് സബ്മിറ്റ് ബട്ടണ്‍ അമര്‍ത്തുക. അപ്പൊള്‍ വരുന്നപേജില്‍ നിങ്ങള്‍ ടൈപ്പുചെയ്ത വാക്കു മലയാളത്തില്‍ വന്നിട്ടുണ്ടാകും അതു ഫോണിന്റെ copy, paste ഒപ്ഷന്‍ വഴി എവിടെ വേണമെങ്കിലും പേസ്റ്റ് ചെയ്യാം ഓപ്പറ ബ്രൌസറില്‍ ഒന്നിലതികം ടാബുകള്‍ ഓപ്പണ്‍ ചെയ്യാനുള്ള സൌകര്യവും ഉണ്ട് അതും പ്രയോജന പെടുത്താം
ഈ പുതിയ വിവരങ്ങള്‍ക്ക് കടപ്പാട് സൈകതം ബ്ലോഗ്

ഒരു വീഡിയോയും ഉണ്ട് കണ്ടുനോക്കു


എന്തെങ്കിലും സംശയങ്ങള്‍ ഉണ്ടെങ്കില്‍ കമെന്റില്‍ ചോദിച്ചാല്‍ പറയാം 

ഇന്നി മൊബൈലിലും…

ഇതിനോടകം തന്നെ  പലരും അറിഞതാണെങ്കിലും അറിയാത്തവര്‍ക്കായിട്ടാണു ഈ പോസ്റ്റ്

നമ്മുടെ നാട്ടില്‍ മൊബൈല്‍ ഇന്റെര്‍നെറ്റ് ഉപഭോക്താക്കളുടെ എണ്ണം അനുദിനം വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണു. 3ജി സേവനം കൂടി ആരംഭിച്ചപ്പോള്‍ ഒട്ടേറെ ആളുകള്‍ മൊബൈല്‍ ഇന്റെര്‍നെറ്റിനെ ആശ്രയിക്കുന്നുണ്ട്. ഒരു പേഴ്സണല്‍ ലാപ് ടോപ്പ് എന്ന പോലെ ഉപയോഗിക്കാവുന്ന സ്മാര്‍ട്ട് മോബൈലുകളും വിപണിയില്‍ നേരത്തെ തന്നെ സ്ഥാനം പിടിച്ചു കഴിഞു. ജിമെയില്‍, ഫെയിസ്ബുക്ക്, ട്യൂറ്റര്‍, ഓര്‍ക്കുട്ട് തുടങ്ങിയവ എല്ലാം അനായാസം ബ്രൌസ്  ചെയ്യാനും ഇത്തരം ഫോണുകളില്‍ സാധിക്കുന്നു. എന്നാല്‍ ഈ ഫോണുകളില്‍ ദേവലോകമൊ മറ്റെതെങ്കിലും മലയാളം ബ്ലൊഗൊ എടുത്താല്‍ അക്ഷരങ്ങള്‍ക്കു പകരം  ꓚꓚꓚꓚ  ഇത്തരം ചില ചതുര കട്ടകള്‍ കണ്ടു ത്രപ്ത്തരാകേണ്ടി വരും
വളര്‍ന്നുകൊണ്ടിരിക്കുന്ന സാങ്കേതികവിദ്ധ്യ ഇതിനും പരിഹാരം എന്നേ കണ്ടുപിടിച്ചുകഴിഞ്ഞു ഓപ്പറ എന്ന പ്രജാരമേറിയ ബ്രൌസറാണു ഓപ്പറ സപ്പോര്‍ട്ടു ചെയ്യുന്ന ഏതൊരു മൊബൈലിലും മലയാളം ഉള്‍പ്പെടെ ഒട്ടേറെ പ്രദേശിക ഭാഷകളെയും ദ്രശ്യമക്കാന്‍ സഹായിക്കുന്നത്. ഇതിനായി ഓപ്പറ ബ്രൌസറില്‍ ചെറിയൊരു ഒപ്ഷന്‍ ഓണാക്കിയാല്‍ മതി
ഓപ്പറമിനിയുടെ അഡ്രസ് ബാറില്‍ ഇങ്ങനെ ടൈപ്പുചെയ്യുക  about:config അപ്പോള്‍ Power-User settings എന്ന ഒരു പേജ് ലഭിക്കും ആ പേജില്‍ താഴെക്കു സ്ക്രോള്‍ ചെയ്തു പോകുക അടിയില്‍ ആയി Use bitmap fonts for complex scripts എന്ന ഒപ്ഷന്‍  No എന്നായിരിക്കും കിടക്കുന്നത്  അതു  Yes എന്നാക്കി സേവ് ചെയ്യുക ഇന്നി ബാക്ക് കൊടുത്ത്  ഏതു മലയാളം യൂണിക്കോട് സൈറ്റും ബ്രൌസ് ചെയ്തോളു.
ഓപ്പറമിനി ഇല്ലാത്തവര്‍ ഇവിടെ ക്ലിക്കിയാല്‍ ഡൌണ്‍ലോഡ് ചെയ്യാം. ഇന്നി മലയാളം ടൈപ്പുചെയ്യാന്‍ പറ്റിയാല്‍ ബ്ലോഗര്‍മാര്‍ക്കും സുഖമായി

സംശയം ഉണ്ടെങ്കില്‍ കമെന്റില്‍ ചോദിച്ചാല്‍ അറിയാവുന്നതു പറയാം…

മടക്കയാത്ര-2

ജീവിതമെന്ന വസന്തകാലത്തിന്റെ നിറം മങ്ങിയ ഓര്‍മ്മകളില്‍ നിന്നും മനസ്സിന്റെ മടക്കയാത്ര…

ണ്ടുപണ്ടാരോ വരച്ചു പാതി നിറം കൊടുക്കാന്‍
മറന്ന ചിത്രമാണെന്റെ ജീവിതം
വരച്ചതത്രയും തെറ്റെന്നോതുവാന്‍
ആകില്ല ഒരിക്കലും മെങ്കിലും
എവിടെനിന്നോ നോവിന്‍ ചെറുചാറ്റല്‍
മഴനനഞതാ ചിത്രമപ്പാടെ മങ്ങിയിരുന്നു
വിരഹദു:ഖങ്ങള്‍ തന്‍ പടവാളോങ്ങുന്ന
യുദ്ധഭൂമിയില്‍ കതനത്തിന്‍ കറ്റേറ്റു
പറന്നുയര്‍ന്നൊരെന്‍ ചിത്രം
ഒടുവില്‍ നിരാശതന്‍ മരച്ചില്ലയിലുടക്കി
കുടുങ്ങി തൂങ്ങിയാടുമ്പോള്‍
നിറം കൊടുക്കുവാനാകില്ലിനിയെന്‍
പൂര്‍ത്തിയാകാത്തൊരി മങ്ങിയ ജീവിത
ചിത്രത്തിനെന്നു ഞാനറിയുന്നു…

ഒരു കാത്തിരിപ്പിന്റെ കഥ

മുളപൊട്ടിയില്ലൊരിക്കലുമെന്റെ
കാത്തിരുപ്പിന്റെ വിത്തുകള്‍ക്കൊടുവില്‍
അവവെറും ഓര്‍മ്മകളായ് ഒടുങ്ങി
മിച്ചംവച്ചെന്‍ സ്വപ്നങ്ങളും കണ്ണുനീരിന്‍
കുത്തൊഴുക്കിലെങ്ങൊ ഒലിച്ചുപോയി
നിഷ്ഫലമാം എന്‍ ഓര്‍മ്മകളുടെ വിങ്ങലില്‍
നിരര്‍ത്ഥമാം ജീവിത ചക്രങ്ങള്‍
തിരിയുമീ വഴിത്താരയിലൊക്കെയും
വീണുടഞ്ഞു പൊയെന്‍ മനസ്സിന്റെ
കഷ്ണ്‍ങ്ങള്‍ പെറുക്കിക്കൂട്ടി ഞാന്‍ നടന്നു
എന്‍ ഹ്രദയാകാശത്തിലുരുകി
ഉതിര്‍ന്നു വീണ വിരഹമാം കാര്‍മേഘം
ചാലിച്ചെടുത്തൊട്ടിച്ച മനസ്സില്‍
ഓര്‍മ്മകള്‍ക്കു ഞാന്‍ ചിതയൊരുക്കി
കനവില്‍ എരിയുന്ന നോവിന്റെ
തീക്കനലുകളില്‍ വെന്തിട്ടും
മരിക്കാതെ ഓര്‍മ്മകള്‍ മാത്രം ബാക്കിയായി
എന്‍ ഓര്‍മ്മകള്‍ മാത്രം ബാക്കിയായി…

വിടപറയാന്‍ മടിച്ച ഒറ്റപ്പെടലിന്റെ ദു:ഖം പെയ്തുതോരാത്ത ഒരു വര്‍ഷകാല രാത്രിയില്‍ ഇരുള്‍ പടര്‍ന്ന എന്‍ മനസ്സിന്റെ കുടക്കീഴില്‍ എവിടെനിന്നൊ ഒരു തുണ്ടുവെട്ടവുമായി കടന്നുവന്ന ഒരു മിന്നാമിനുങ്ങ് പാതിവഴിയില്‍ വിട പറഞ്ഞപ്പോള്‍ എനിക്ക് സമ്മാനിച്ചത് കാത്തിരിപ്പിന്റെ വിത്തുകള്‍ മാത്രമായിരുന്നു. ഋതുഭേതങ്ങള്‍ മാറിമറിഞ്ഞിട്ടും മുളക്കാത്ത വിത്തുകളും പ്രിയ മിന്നാമിനുങ്ങും ഒടുവിലെന്‍ ഓര്‍മ്മകളുടെ കൂട്ടില്‍ ചേക്കേറിയപ്പോളവയെ മനസ്സിന്റെ ഒരറയില്‍ നഷ്ട് സ്വപ്നങ്ങള്‍ക്കൊപ്പം സൂക്ഷിക്കേണ്ടിവന്നു എനിക്ക് വെറും ഓര്‍മ്മകളായ്… ആ ഓര്‍മ്മകളില്‍ എന്‍ തുലിക കൊണ്ട് ചില അക്ഷരങ്ങളെ കോര്‍ത്തെടുക്കാന്‍ ശ്രമിച്ചതാണെന്റെ ഈ കവിത… അഭിപ്രായങ്ങള്‍ അറിയിക്കുമല്ലൊ…