മഴ!! എല്ലാത്തിനും ഒരു കുളിരുള്ള തുടക്കമാവട്ടെ.

ഞാൻ ഒരു കുഴി തോണ്ടുകയാണ്. മനസ്സിന്റെ മുറ്റത്ത്…
പണ്ടെങ്ങോ മരിച്ചെന്നു കരുതി കുഴിച്ചുമൂടിയ സർഗവാസനകളെ പുറത്തെടുക്കാൻ… അതെ പ്രിയ ബ്ലോഗർമാരെ ഒരു തിരിച്ചുവരവിനൊരുങ്ങുകയാണ് ഞാൻ.
ജീവിത യാധാർത്യങ്ങളുടെ ചുഴിയിൽ മുങ്ങിതാഴാനുള്ള വിധിയെ ഉമ്മറ പടിയിൽ സ്വീകരിച്ചിരുത്തി ഞാൻ ഞാനല്ലാതായപ്പോൾ ബാക്കിയായതു മനസിന്റെ ചില്ലകളിൽ കൂടുകൂട്ടിയ ചില സ്വപ്നങ്ങളും മോഹങ്ങളുമാണ്. എല്ലാം വീണ്ടെടുക്കാൻ ഒരു തിരിച്ചുവരവ്
ബൂലോകം പഴയ ബൂലോകമല്ലെന്നറിയാം പക്ഷെ ദേവൻ പഴയ ദേവനാ…