രക്ഷാധികാരിബൈജു ഒപ്പ് Review Devan Thodupuzha

സത്യത്തില്‍ ഈ സിനിമ കാണുകയല്ലായിരുന്നു അനുഭവിച്ചറിയുകയായിരുന്നു. ബൈജു കുമ്പള ത്തിനൊപ്പം!! കുമ്പളം ബ്രദേഴ്സിനോപ്പം!! രണ്ടര മണിക്കൂറിലതികം സമയം അവരുടെ നാടും നാട്ടുകാരെയും അടുത്തറിയുകയായിരുന്നു. കേവലം സിനിമയിലെ കഥാ പാത്രങ്ങളായി ഒതുങ്ങാതെ പ്രേക്ഷക മനസിലേക്ക് കടന്നുചെല്ലാന്‍ കഴിവുള്ള കഥാപാത്രങ്ങള്‍. അഭിനേതാക്കളെല്ലാം മികച്ച രീതിയില്‍ തങ്ങളുടെ റോളുകള്‍ ഗംഭീരമാക്കി. എന്‍റെയും അതിനു മുന്‍പ്പും ഉണ്ടായിരുന്ന തലമുറയെ കുട്ടിക്കാലത്തിന്‍റെ ഓര്‍മ്മകളിലേക്ക് ചെറുതായി സഞ്ചരിക്കാന്‍ പ്രേരിപ്പിക്കുന്ന ഒട്ടേറെ ഘടകങ്ങള്‍ ഉണ്ടിതില്‍. ജനാര്‍ദ്ധനേട്ടന്‍ ഒക്കെ കാഴ്ച്ച വെച്ച കഥാപാത്രം ഞങ്ങള്‍ക്കിടയില്‍ ജീവിച്ചിരുന്ന ആരൊക്കെയോ ആണ്. സാമാന്യ ജീവിതത്തില്‍ ഉണ്ടാകുന്ന തമാശകളും വിഷമങ്ങളും പ്രശ്നങ്ങളും ഒപ്പം ഒരു നാട്ടിന്‍ പുറത്തെ എല്ലാ ചേരുവകളും ചിത്രത്തില്‍ നന്നായി യോജിപ്പിച്ചിരിക്കുന്നു. ജീവിതാനുഭവങ്ങളുടെ വെളിച്ചത്തില്‍ തയ്യാറാക്കിയ തിരക്കഥ അതിന്‍റെ എല്ലാ തനിമ കളോടും കൂടി വെള്ളിത്തിരയില്‍ എത്തിക്കുന്നതില്‍ സംവിധായകനും തിരക്കഥാ കൃത്തുമായ രഞ്ചന്‍പ്രമോധിനു സാധിച്ചു
ഒറ്റ വാക്കില്‍ പറഞ്ഞാല്‍ സുന്ദരം വശ്യം മനോഹരം… “രക്ഷാധികാരി ബൈജു ഒപ്പ്” നല്ലൊരു നാടന്‍ ചിത്രം.കാണാതെ പോയാല്‍ നല്ലൊരു ചലച്ചിത്രാസ്വാധനമാവും നഷട്ടമാകുക.