എനിക്ക് ഏറ്റവും പ്രിയപെട്ടവരെ,

ഓൺലൈൻ എഴുത്ത് ലോകത്തേക്ക് ഞാൻ കടന്നുവന്നിട്ട് പത്തുവർഷത്തിലേറെ ആയിരിക്കുന്നു. ഈ വലിയൊരു കാലയളവിൽ പോലും എഴുത്തിൽ എന്റേതായ ഒരു വ്യക്തിമുദ്ര പതിപ്പിക്കാൻ എനിക്കായിട്ടില്ല എന്നിരുന്നാലും ഓൺലൈൻ എഴുത്തിന്റെ ഒരു സുവർണ്ണകാലഘട്ടത്തിൽ കുറെയേറെ സൗഹൃദങ്ങൾ സമ്പാദിക്കാൻ കഴിഞ്ഞതിൽ അതിയായ സന്തോഷമുണ്ട്. അക്ഷരങ്ങൾക്കൊപ്പമുള്ള പ്രയാണത്തെ അർത്ഥവത്താക്കിയതും ആ സൗഹൃദങ്ങൾ തന്നെയാണ് ബ്ലോഗെഴുത്തിന്റെ പ്രതാപം മങ്ങിയെങ്കിലും എഴുത്തിടങ്ങളിലെ സ്നേഹബദ്ധങ്ങളുടെ കെട്ടുറപ്പിനെ ഒരിക്കലും ഒരു ബ്ലോഗർക്കും മറക്കാനാകില്ല. അക്കാലഘട്ടത്തിലെ മിക്ക ബ്ലോഗുകളും ഇന്ന് നിർജീവമാണ് മറ്റൊന്നിനോടും മാറ്റുരക്കാനാകാത്ത സർഗ്ഗസൃഷ്ട്ടികൾ ഒരു ശ്മശാനത്തിലെന്നപോലെ ഇന്നും ആ ബ്ലോഗുകളിൽ ഉറങ്ങി കിടക്കുന്നു. അങ്ങനെ അകാലത്തിൽ സ്‌മൃതിയടഞ്ഞ ബ്ലോഗുകളെ കുത്തിപൊക്കികൊണ്ട് പഴയ ഓൺലെൻ എഴുത്തുകളെ നിങ്ങൾക്ക് മുന്നിലേക്കു ഒരിക്കൽക്കൂടി എത്തിക്കാൻ ശ്രമിക്കുകയാണ് ഞാൻ
കാണാമറയത്തെ എഴുത്തുകളെ അന്യോഷിച്ചുള്ള ഈ യാത്രയിൽ കൂടെ നിന്ന് പ്രോത്സാഹിപ്പിക്കണം എന്നുപറഞ്ഞുകൊണ്ട് തൽക്കാലം വിട…
സ്നേഹപൂർവ്വം ദേവൻ

Leave a Reply

Your email address will not be published. Required fields are marked *