ആദി ഒരു താരോദയമോ…?

ഒരു നിരൂപകന്റെ കാഴ്ച്ചപാടുകളിലൂടെ ആദി എന്നചിത്രത്തെ സമീപിക്കുമ്പോൾ എനിക്കെന്നല്ല ഏതൊരു ചലചിത്ര നിരൂപകനും ഒന്ന് ഉറപ്പിക്കാം പ്രണവ് മോഹൻലാൽ അല്ലെങ്കിൽ സിനിമാപ്രവർത്തകരുടെ പ്രിയപെട്ട അപ്പു മലയാള സിനിമയിൽ  ഭദ്രമായി തന്റെ അടിത്തറ പാകികഴിഞു.

നായകനായി വേഷമിടുന്ന ആദ്യ ചിത്രത്തിൽ തന്നെ മലയാളത്തിലെ ചരിത്രം മാറ്റിയെഴുതിയ അണിയറ ശിൽപ്പികൾക്കൊപ്പം പ്രവർത്തിക്കാൻ കഴിഞു എന്നത് താരപുത്രൻ എന്ന പദവിയുടെ പുണ്യമാവാം. ലളിതമായ ശാന്തമായ ആദി എന്ന കഥാപാത്രത്തെ അതിലേറെ ലളിതമായി തന്മയത്വത്തോടെ പ്രേക്ഷകമനസ്സുകളിൽ എത്തിക്കാൻ സാധിച്ചത് അപ്പു   എന്ന കലാകാരന്റെ അഭിനയ മികവ് തന്നെ.

ജീത്തു ജോസഫ് എന്ന സംവിധയകന്റെ കയ്യൊപ്പിനുമേൽ ഞാൻ മറ്റൊന്നും പറയേണ്ടതില്ലല്ലോ ആദി എനിക്ക് ഒരുപാടിഷ്ട്ടപെട്ടു നല്ലൊരു കുടുബ ചിത്രം

സ്ട്രീറ്റ് ലൈറ്റ്സ് റിവ്യൂ

Street Lights Review #സ്ട്രീറ്റ് ലൈറ്റ്സ്

അത്രയതികം പ്രമോഷനുകൾ ഇല്ലാതെയാണ് മമ്മൂക്കയുടെ പ്ലെ ഹൗസ് നിർമ്മിച്ച്  ഇക്കതന്നെ ജെയിംസ് എന്ന പോലീസ് ഉദ്യോസ്ഥനായി വേഷമിടുന്ന  സ്ട്രീറ്റ് ലൈറ്റ്സ് പ്രദർശനത്തിനെത്തിയത്. കാണേണ്ടവർ കണ്ടാമതി എന്ന അണിയറപ്രവർത്തകരുടെ മനോഭാവം ചിത്രത്തെ പറ്റിയുള്ള അമിത പ്രതീക്ഷകളിൽനിന്നും എന്നെ വിലക്കി. അതുകൊണ്ട് തന്നെ ചിത്രം നിരാശപെടുത്തിയില്ല.

കോമഡി സസ്പെൻസ് ത്രില്ലറായ സ്ട്രീറ്റ് ലൈറ്റ്സ് കമലഹാസന്റെ ഉത്തമവില്ലൻ, വിശ്വരൂപം എന്നീ ചിത്രങ്ങൾക്ക് ക്യാമറ ചലിപ്പിച്ച ശ്യാംദത്ത് ആദ്യമായി സംവിധാനം ചെയ്യുന്നചിത്രമാണ്.

ആവശ്യത്തിനുമാത്രം മാസ് കോമഡി എല്ലാം ഉൾപെട്ടചിത്രം ഒറ്റ ദിവസം സംഭവിക്കുന്ന കാര്യങ്ങളാണു തിരശീലയിൽ എത്തിക്കുന്നത്. കഥയും കഥ നടക്കുന്ന സാഹചര്യങ്ങളും ഒരു ക്ലീഷേ എന്ന് പറയാമെങ്കിലും പ്രേക്ഷകനെ ബോറടിപ്പിക്കാത്ത വിധം ചിത്രീകരിക്കാൻ ശ്യാംദത്ത് ശ്രമിച്ചിരിക്കുന്നു.

ഈ ചിത്രത്തിലും ഇക്കയുടെ സൗന്ദര്യം ഒരു പടികൂടി വർദ്ധിച്ചു എന്നത് സ്വാഭാവികം. ധർമ്മജനും ഹരീഷ് കണാരനും തങ്ങളുടെ റോൾ വ്രിത്തിയായിചെയ്തു. എന്നാൽ ഇവരുടെ കഥയുമായി നേരിട്ട് ബന്ധമില്ലാതെ മറ്റൊരുതലത്തിൽ സൗബിൻ ലിജോമോൾ പ്രണയവും ചിത്രത്തിന്റെ ഭാഗമാകുന്നു.

ചുരുക്കിപറഞാൽ സ്ട്രീറ്റ് ലൈറ്റ്സ് അത്രവലിയ അവകാശവാദങ്ങളൊന്നുമില്ലാതെ സാധാരണ പ്രേക്ഷകനെ ത്രിപ്തിപെടുത്തുന്ന ഒരു കൊച്ചു മെഗാസ്റ്റാർ ചിത്രം അത്രതന്നെ

#സ്ട്രീറ്റ്_ലൈറ്റ്സ് #devan