ബ്ലോഗ് ചലഞ്ച് എറ്റെടുത്ത് അങ്കം തുടങ്ങുകയായി

ഒരുപാട് നാളായി ബ്ലോഗിനെ വ്ലോഗാക്കിമാറ്റണമെന്ന് വിചാരിക്കുന്നു ഈ ബ്ലോഗ് ചലഞ്ച് അതിനൊരുകാരണമായി ആദ്യ വ്ലോഗാണു അതുകൊണ്ട് പ്രിത്യേകം ഒരു വിഷയം ഒന്നും ഇല്ല. നിങ്ങളുടെ എല്ലാം അഭിപ്രായം അറിഞിട്ട് വേണം ബ്ലോഗിനൊപ്പം എങ്ങനെ ഒരു വീഡിയോ വ്ലോഗ് തുടങ്ങാമെന്നും അതിൽനിന്ന് വരുമാനം ഉണ്ടാക്കാമെന്നുമൊക്കെ ഒരു പോസ്റ്റ് ഉണ്ടാക്കാൻ. ബ്ലോഗ് ചലഞ്ച് ഗഭീരമാകട്ടെ. അഭിപ്രായങ്ങൾ പറഞിട്ട് പോകണേ.

ന്നു നമ്മുടെ രാജ്യത്തെ ജനങ്ങള്‍ നേരിടുന്ന സുപ്രധാന പ്രശ്നം തന്നെയാണ് നോട്ടു ഷാമം പ്രധാന നഗരങ്ങളില്‍ ഒക്കെയും കാര്യങ്ങള്‍ സാധാരണ ഗതിയില്‍ ആയെങ്കിലും. ബാങ്ക് ശാഖകള്‍ കുറവുള്ള നാട്ടിന്‍ പുറങ്ങളിലും മറ്റും ജനങ്ങള്‍ ഇന്നും ബുദ്ധിമുട്ടില്‍ തന്നെയാണ്. നഗരങ്ങളിലാണെങ്കില്‍ പോലും വലിയ തുകക്കുള്ള ഇടപാടുകള്‍ എല്ലാം സ്തഭിച്ചിരിക്കുകയാണ്. സിനിമാ വ്യവസായം പോലുള്ള വലിയ മുതല്‍ മുടക്കുള്ള ബിസിനസുകള്‍ വന്‍ പ്രതിസന്ധിയിലാണ് ഈ പ്രതിസന്ധി മറികടക്കാന്‍ പരാമാവ ധി ഉപയോഗപ്പെടുത്താവുന്ന മാര്‍ഗങ്ങള്‍ ഇതൊക്കെയാണ്
ഡെബിറ്റ് ക്രഡിറ്റ് കാര്‍ഡ് ഉപയോഗം
നമ്മുടെ രാജ്യത്തെ ജനങ്ങളുടെ ജീവിത ശൈലിയുമായി തട്ടിച്ചുനോക്കിയാല്‍ ഭൂരിഭാഗം വരുന്ന സാധാരണ ക്കാര്‍ക്ക് ഡെബിറ്റ് ക്രഡിറ്റ് കാര്‍ഡ് ഇന്നും അന്യമാണ് എങ്കിലും ബാക്കിവരുന്ന ന്യൂന പക്ഷം ഈ മാര്‍ഗം അവലംബിക്കാം
ചെക്ക് 
ബാങ്കില്‍ പോകാനുള്ള സമയവും ബാങ്കിലെ തിരക്കും പ്രതികൂലമായി ബാധിച്ചില്ലെങ്കില്‍ ഒരു സാധാരണ  അക്കൗണ്ടില്‍ നിന്നും ഒരു ആഴ്ച ഇരുപത്തി നാലായിരം വരെ ചെക്ക് വഴി പിന്‍വലിക്കാം മറ്റ് സ്പെഷ്യല്‍ അക്കൗണ്ടുകള്‍ ഫിക്സഡ് തുടങ്ങിയവയില്‍ നിന്ന് അതില്‍ കൂടുതല്‍ പിന്‍വലിക്കാം. പണത്തിനു പകരം ചെക്ക് കൈമാറിയും ആവശ്യങ്ങള്‍ നിറവേറ്റാം. വന്‍ ബിസിനസുകള്‍ പലതും പണ്ട് മുതലേ സ്വകരിക്കുന്ന വിനിമയരീതി തന്നെ ആണിതെങ്കിലും സധാരണക്കാര്‍ക്ക് ചെക്ക് ഉപയോഗിച്ചുള്ള വിനിമയം എത്രകണ്ട് ഫലപ്രധമെന്നു ഉപയോഗിച്ചേ അറിയാനാകൂ  
നെറ്റ് ബാങ്കിംഗ്
ഇന്റര്‍നെറ്റ്‌ യുഗത്തില്‍ നെറ്റ് ബാങ്കിങ്ങിന്റെ പ്രസക്തിയെ പറ്റി പറയേണ്ടതില്ലല്ലോ. പണം ഉപയോഗിച്ചുള്ള ജീവിതാവശ്യങ്ങളില്‍ 80% വും ഈ മാര്‍ഗം ഉപയോഗിച്ച് പരിഹരിക്കാം. ബില്‍ പെയ്മെന്റുകള്‍ റീ ചാര്‍ജിംഗ് ഓണ്‍ ലൈന്‍ പര്‍ച്ചേസ് എന്ന് തുടങ്ങി നെറ്റ് ബാങ്കിംങ്ങിലൂടെ കൈകാര്യം ചെയ്യാവുന്ന ധനകാര്യങ്ങള്‍ ഒട്ടനവധി ഉണ്ട് ഇങ്ങനൊക്കെ ആണെങ്കിലും ഒട്ടേറെ ന്യൂനത്തകളും പ്രശനന്ങ്ങളും  ഈരീതിക്ക് ഉണ്ടാകാറുണ്ട് തടസമില്ലാത്ത ഇന്റര്‍നെറ്റിന്റെ അഭാവം. സാങ്കേതികമായി സംഭവിക്കുന്ന ഒട്ടേറെ തകരാറുകള്‍ എന്നിവ ഒക്കെ ഈ രീതിയെ പ്രതികൂലമായി ബാധിക്കുന്നു ഇന്റര്‍നെറ്റ്‌ സൗകര്യമില്ലാത്ത നിരവധി ഗ്രാമങ്ങള്‍ ഇന്ത്യയില്‍ ഉണ്ടെന്നിരിക്കെ ഈ രീതി നൂറുശതമാനം ഫലപ്രദമല്ല
*99#
ഇന്റര്‍നെറ്റ്‌ ഇല്ലെങ്കിലും ഒരു സാധാരണ മൊബൈല്‍ ഫോണ്‍ എങ്കിലും ഇല്ലാത്തവര്‍ ചുരുക്കമാണ് അത്തരക്കാര്‍ക്ക് ഏറെ ഗുണകരമാണ് ഈ രീതി. നാഷണല്‍ പേയ്മെന്റ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയുടെ *99# എന്നാ സാങ്കേതികതയിലൂടെ ഏത് ഫോണില്‍ നിന്നും ബാങ്ക് അക്കൗണ്ട്‌ ഉപോഗിച്ച് ചെയ്യാവുന്ന എല്ലാ പണമിടപാടുകളും എളുപ്പത്തില്‍ ചെയ്യാവുന്നതാണ് ഇതിനായി  *99# ഡയല്‍  ചെയ്താല്‍ അതിനുള്ള മെനു വരുന്നതാണ്. മൊബൈല്‍ നെറ്റ്വര്‍ക്ക് ഇല്ലാത്ത സ്ഥലങ്ങളില്‍ ഈ സേവനം ലെഭിക്കില്ല എന്നതാണ് ന്യൂനത.
നിഗമനം
അപ്പോള്‍ പറഞ്ഞുവന്നത് നിത്യജീവിതത്തില്‍ പണം ഉപയോഗിക്കാതെ കാര്യങ്ങള്‍ നിര്‍വ്വഹിക്കാന്‍ ഇത്രയേറെ മാര്‍ഗങ്ങള്‍ ഉണ്ടെങ്കിലും ഈ സാങ്കേതിക മേന്മകള്‍ ഒന്നും ലെഭ്യമല്ലാത്ത വളരെ കുറച്ചു ജനങ്ങള്‍ നമ്മുടെ നാട്ടില്‍ ഉണ്ട്. ടെക്നോളജി ഉപയോഗപ്പെടുത്താവുന്ന ആളുകള്‍ പണത്തിന്റെ ഉപയോഗം കുറച്ചു മുകളില്‍ പറഞ്ഞരീതികള്‍ ഉപയോഗിച്ചാല്‍ വളരെ കുറച്ചു നോട്ടുകള്‍ മാത്രം മതിയാകും വിനിമയത്തിന്. അന്ങ്ങനെ വന്നാല്‍ ആപണം ഈ സാധാരണയില്‍ സാധാരണക്കാരായ  ജനങ്ങളില്‍ എത്തുകയും അവരുടെ പ്രശ്നങ്ങളും ഒരു പരിതിവരെ കുറയുകയും ചെയ്യും.
നിഗമനം എന്റെ വ്യക്തിപരമായ അഭിപ്രായം മാത്രമാണ്

അവലംബം https://ml.wikipedia.org/wiki/ചെക്ക്‌

അക്ഷരങ്ങള്‍ ചിത്രം വരക്കുമ്പോള്‍

അക്ഷരങ്ങള്‍ കൊണ്ടും സിംമ്പലുകള്‍ കൊണ്ടും ചില കളികള്‍ ആണ് ഈ പോസ്റ്റില്‍. ഫെയിസ് ബുക്കിലും മറ്റും അക്ഷരങ്ങളിലും പലതരം സിംമ്പലുകളിലും തയ്യാറാക്കിയ ചിത്രങ്ങള്‍ കണ്ടിട്ടില്ലേ ദേ ഇതുപോലെ

✄█▀▄ █▀▀ ▐▌░▐▌ ▄▀▄ █░░ ▄▀▄ █░▄▀ ▄▀▄ █▄░▄█
✄█░█ █▀▀ ░▀▄▀░ █▀█ █░▄ █░█ █▀▄░ █▀█ █░█░█
✄▀▀░ ▀▀▀ ░░▀░░ ▀░▀ ▀▀▀ ░▀░ ▀░▀▀ ▀░▀ ▀░░░▀

• ˚ •˛•˚ * 。 • ˚ ˚ ˛ ˚ ˛ •
• ˚Happy* 。 • ˚ ˚ ˛ ˚ ˛ •
•。Holidays! 。* • ˚。
° 。 ° ˛˚˛ * _Π_____*。*˚
˚ ˛ •˛•˚ */______/~\。˚ ˚ ˛
˚ ˛ •˛• ˚ | 田田 |門| ˚

നമ്മുക്കും ഇതുപോലെ ചിലതൊക്കെ ഉണ്ടാക്കാംഅതിനു പ്രിത്യേകിച്ചു സൂത്രപണി ഒന്നും ഇല്ല ഓണ്‍ലൈനായി തന്നെ നമ്മുക്ക് ഇതൊക്കെ ഉണ്ടാക്കാം അതിനുള്ള ചില സൈറ്റുകള്‍ പറയാം മുകളില്‍ കാണിച്ചവ ഞാന്‍ ഉണ്ടാക്കിയത് ഈ സൈറ്റിന്‍റെ സഹായത്തോടെയാണ്.


ഇന്നി മറ്റൊന്നു നോക്കാം

ഈ ചിത്രം പൂര്‍ണമായും അക്ഷരങ്ങള്‍ കൊണ്ടും കുത്ത്, കൊമ അങ്ങനെ പലതുകൊണ്ടും ഉണ്ടാക്കിയതാണ്  ഇങ്ങനോരെണ്ണം ഉണ്ടാക്കിനോക്കിയാലോ അതിനു ഇവിടെ പോയാല്‍ മതി 

ഇവിടെ നിങ്ങളുടെ ഒരു ചിത്രംഅപ്‌ലോഡ്‌ ചെയ്തു സബ്മിറ്റ് ചെയ്യു എങ്ങനുണ്ട് അപ്പൊ അഭിപ്രായങ്ങള്‍ പറഞ്ഞിട്ടുപോണെ!! സംശയമുണ്ടെകില്‍ അതും

ഓണക്കോടിയുടുത്തു ബ്ലോഗര്‍ വരുന്നു.

ഇന്നു വൈകുന്നേരം ബ്ലോഗര്‍ തുറന്ന ഞാന്‍ ഞെട്ടി പോയി അതാ ഒരു മുന്നറിയിപ്പുമില്ലാതെ എന്റെ ബ്ലോഗ് അടിച്ച്പോയിരിക്കുന്നു. എന്നെ വരവേറ്റതു ഒരു എറര്‍ പേജായിരുന്നു ബ്ലോഗറിലെ കൂടും കുടുക്കെം എല്ലാം പോയി. ഇന്നി എങ്ങനെ രാവിലെയും വൈകിട്ടും ഭക്ഷണത്തിനു മുന്‍പും പിന്‍പും രണ്ടുനേരം ബ്ലോഗണം എന്ന എന്റെ ബ്ലോഗഭിലാക്ഷം സഭലീകരിക്കും. ഗൂഗിള്‍ അമ്മാവന്‍ തന്നതല്ലെ തന്ന പോലെ തന്നെ തിരിച്ചെടുത്തതാകും.
കുറെ നേരം മറ്റെ സഭവം പോയ അണ്ണാനെ പോലെ ഞാന്‍ എന്റെ മോണിറ്ററില്‍ നോക്കികുത്തിയിരുന്നു ഹും ഗൂഗിള്‍ ആണത്രെ ഗൂഗിള്‍.ബോംസബാഡോയുമായുള്ള ഓര്‍ക്കുട്ട്  അവിഹിതബദ്ധം പിടിക്കപെട്ടപ്പോഴും, ഫെയിസ്ബുക്ക് ഒരു തരഗമായപ്പൊഴും ഞാന്‍ ഓര്‍ക്കുട്ട് ഉപേക്ഷിച്ചില്ല. വേഡ് പ്രസ് ഉപേക്ഷിച്ച് ബ്ലോഗര്‍ തിരഞ്ഞെടുത്ത എന്നോടീ ചതി വേണ്ടായിരുന്നു. ദുഖിച്ചിരുന്നിട്ടു കര്യമില്ല പിന്നെ ഒട്ടും വൈകിയില്ല എന്റെ ഗൂഗിളമ്മിച്ചിയെ എന്നെ കൈവിടല്ലെ എന്നും പറഞ്ഞൊരൊറ്റ അലക്കായിരുന്നു ഗൂഗിള്‍ സര്‍ച്ചില്‍..
അതാ വരുന്നു ഗൂഗിളില്‍ നിന്നും മറുപടി “മകനെ ദേവാ വേറെ ആരെ കൈവിട്ടാലും നിന്നെ അങ്ങിനെ കൈവിടുമോ നി ഇതാ ഈ ലിങ്കിലൊന്നു പോയി നോക്കൂ” .
പിന്നെ ഒട്ടും മടിച്ചില്ല അപ്പോതന്നെ ക്ലിക്കി  അതാവരുന്നു പുത്തന്‍ ഉടുപ്പോക്കെ ഇട്ടു നമ്മുടെ ബ്ലോഗര്‍.

ഹമ്പഡാ ആരോടും പറയാതെ പഹയന്‍ ഓണക്കോടി ഇടാന്‍ പോയതയിരുന്നു. ഇത്തിരി നേരം കാണാതയപ്പോഴെക്കും വെറുതെ ഗൂഗിളിനെ സംശയിച്ചു. പുതിയ ബ്ലോഗറില്‍ നിന്നും എന്റെ ആദ്യത്തെ പോസ്റ്റ് പുത്തനുടുപ്പിട്ട എന്റെ ബ്ലോഗര്‍ നോക്കു.മലയാളം നേരിട്ടു ടൈപ്പു ചെയ്യാം എന്ന ഒരു പ്രിത്യേകതകൂടി ഉണ്ട് . . മറ്റെന്തെങ്കിലും സാങ്കേതികമാറ്റങ്ങള്‍ കൂടി ഉണ്ടോ എന്നു നമ്മുക്ക് കണ്ടറിയാം

കൂടുതല്‍ വിവരങ്ങള്‍ക്ക് ഈ ലിങ്കുകള്‍ നോക്കൂ

http://googlesystem.blogspot.com/2006/08/new-blogger.html
http://beta.blogger.com/
http://buzz.blogger.com/2011/03/whats-new-with-blogger.html
http://www.independent.co.uk/life-style/gadgets-and-tech/google-blogs-about-new-blogger-features-for-2011-2242453.html

ഇതും കൂടി കേള്‍ക്കണെ… തൊടുപുഴ മീറ്റ് പോസ്റ്റ്

തൊടുപുഴ മീറ്റ് കഴിഞ്ഞു ദിവസം മൂന്നായി എല്ലാവരും ഇതിനോടകം തന്നെ മീറ്റിന്റെ വിശേഷങ്ങള്‍ പോസ്റ്റാക്കിക്കഴിഞു. ചൂടാറും മുന്‍പേ എനിക്കും പോസ്റ്റണം മീറ്റിലെ വിശേഷങ്ങള്‍.
അല്‍പ്പം ചരിത്രം
തൊടുപുഴ മീറ്റിനു മുന്‍പ് തിരൂരും, എറണാകുളത്തും മീറ്റണമെന്നാഗ്രഹമുണ്ടായിരുന്നെങ്കിലും സാധിച്ചിരുന്നില്ല. അങ്ങനെ ഇരിക്കുമ്പോഴാണു ഒരിക്കല്‍ ഹരീഷേട്ടന്‍ വിളിക്കുന്നതും കര്‍ക്കിടകത്തിലെ മീറ്റിനെ പറ്റി ആലോജിക്കുന്നതും.  അമ്പതില്‍ കുറയാതെ ആളുണ്ടെങ്കില്‍ മീറ്റാമെന്നു തീരുമാനിക്കുകയും അങ്ങനെ അതിനെ പറ്റിപോസ്റ്റ്  ഇടുന്നതും. ഹരീഷേട്ടന്റെ പൊസ്റ്റു കണ്ടതും ചക്കകൂട്ടാന്‍ കണ്ട എന്തൊ ഒന്നില്ലെ…? അതിനെ പോലെ ഒരു പത്തറുപതു ബ്ലോഗര്‍മാര്‍ ചാടിവീഴുകയായിരുന്നു. അങ്ങനെ ജുലൈ 31നു മീറ്റ് തീരുമാനമായി. ഹരീഷേട്ടന്റെ ഒപ്പം സംഘാടകന്‍ എന്നൊരു തസ്തിക എനിക്കും ഉണ്ടായിരുന്നെങ്കിലും അനേകം ബ്ലോഗ് മീറ്റുകള്‍ക്ക് ചുക്കാന്‍ പിടിച്ചിട്ടുള്ള ഹരീഷേട്ടനെ ഇടക്ക് ഒന്നുരണ്ടു തവണ വിളിച്ചതല്ലാതെ എനിക്ക്  കാര്യമായ മറ്റു പണി ഒന്നും ഇല്ലായിരുന്നു.
അങ്ങനെ ഞാനും മീറ്റിലേക്കു…
രാവിലെ ഒന്‍പത്തുമണിക്ക് ഹാളില്‍ എത്തി സ്റ്റേജില്‍ കെട്ടാനുള്ള ബാനര്‍ റജിസ്ട്രേഷന്‍ കൗണ്ടര്‍ എന്നിവ സജ്ജീകരിക്കണം എന്ന ഹരീഷേട്ടന്റെ നിര്‍ദ്ദേശപ്രകാരം മീറ്റിന്റെ ദിവസം കുറച്ചു നേരത്തെ എണീക്കണം എന്ന വ്യാമോഹത്തോടെ അഞ്ചു മണിക്ക്  വിളിച്ചെണീപ്പിക്കാനുള്ള ജോലി പ്രിയപ്പെട്ട ഫോണിനെ ഏല്‍പ്പിച്ചിട്ടാണു തലേന്നു ഉറങ്ങാന്‍ കിടന്നതെങ്കിലും അഞ്ചു മണിക്കു തന്നെ ക്രിത്യമായി എഴുന്നേറ്റു അലാറം ഓഫ് ചെയ്തു വീണ്ടും കിടന്നു. പിന്നെ കണ്ണുതുറന്നപ്പോള്‍ മണി എട്ടാകാറായി. ചാടി എഴുന്നേറ്റു പെട്ടെന്നു റെഡി ആയതിനാല്‍ മീറ്റില്‍ എന്റെ മുഖ സൗന്ദര്യത്തിനു അല്‍പ്പം കോട്ടം സംഭവിച്ചിട്ടുണ്ട് . അതു കൊണ്ടു തന്നെ മീറ്റില്‍ എന്നെക്കാള്‍ സുന്ദരന്മാരാരും ഉണ്ടാവരുതെ എന്നാഗ്രഹിച്ചുപോയി.
ബാനറും റെജിസ്ട്രേഷന്‍ ഫോമുകളും ഒക്കെയായി ഞാന്‍ ഹാളിലെത്തിയപ്പോഴെക്കും മണി ഒന്‍പതരയാകുന്നു. ഹരീഷേട്ടന്‍ ഹാളിനു മുന്‍പില്‍ തന്നെ നില്‍പ്പുണ്ടായിരുന്നു. ഹാളിനുള്ളില്‍ കടന്നപ്പോള്‍ റജിസ്ട്രേഷന്‍ കൗണ്ടര്‍ റെഡിയാക്കി ജെയിന്‍ ഓരോരുത്തരായി പോരട്ടെ എന്ന ഭാവത്തില്‍ ഇരുപ്പുണ്ടായിരുന്നു. റെജിസ്ട്രേഷന്‍ ഫോമുകള്‍ അവിടെ ഏല്‍പ്പിച്ചു ഞാന്‍ സ്റ്റേജില്‍ പോയി ബാനര്‍ കെട്ടി അപ്പോഴെക്കും ബ്ലോഗര്‍മാര്‍ ഓരോരുത്തരായി എത്തികൊണ്ടിരുന്നു. കുറച്ചുകഴിഞ്ഞപ്പോള്‍ ജെയിനെ പുറത്താക്കി അവിടെ യൂസഫ്പാ സ്താനം പിടിച്ചിരിക്കുന്നതു കണ്ടു. എത്തികൊണ്ടിരുന്നവര്‍ ഓരോരുത്തരായി റെജിസ്റ്റര്‍ ചെയ്തിട്ടു വിശേഷങ്ങള്‍ പറഞ്ഞു കൊണ്ടു നിന്നു. ലതിക ചേച്ചിയുടെ നേത്രുത്വത്തില്‍ അവര്‍ എല്ലാവരും മുന്‍ സീറ്റുകളില്‍ പോയി ഇരുന്നു. പെട്ടെന്നെന്റെ മുന്നില്‍ ഒരാള്‍ ചാടി വീണു കൂതറ ഹാഷിം ആയിരുന്നു അതു. എന്താ ദേവാ ഇവിടെ നില്‍ക്കുന്നെ എന്നും ചോദിച്ചു എന്നെയും മുന്നിലെ ഒരു സീറ്റില്‍ കൊണ്ടിരുത്തി. അതുവരെ വന്നവരില്‍ അരുണ്‍ നെടുമ്മങ്ങാട്, ജിക്കു, റെജി പുത്തെന്‍പുരയ്ക്കല്‍, സപ്തവര്‍ണ്ണങ്ങള്‍ (നവീന്‍),മിക്കി മാത്യൂ, ഹബ്ബി,സങ്കല്‍പ്പങ്ങള്‍(ഹനീഷ് ലാല്‍), ഡാനി എന്നിവരെ ഒക്കെ പരിജയപ്പെട്ടു ചിലരെ ഒക്കെ നേരത്തെ അറിയാമെങ്കിലും ആദ്യമായാണു നേരില്‍ കാണുന്നതു. കുറച്ചുകഴിഞപ്പൊള്‍ ഹരീഷേട്ടന്‍ എന്നോടു പറഞ്ഞു അവര്‍ വന്നു കൊണ്ടിരിക്കുകയാണു ഉടനെ എത്തും എന്നു അവരാരൊക്കെയാണെന്നു  അപ്പോള്‍ എനിക്കു മനസിലായില്ല. അതിനിടയില്‍ പനി പിടിചുകിടന്ന മത്തൊപ്പും സ്തലത്തെത്തി. അല്‍പ്പസമയം കഴിഞ്ഞതും നന്ദകുമാര്‍(നന്ദപര്‍വ്വം), പാക്കരന്‍, പുണ്യാളന്‍ തുടങ്ങി  ഒരു ബാഗുംതൂക്കി വാഴക്കോടന്‍ ( മീറ്റു കഴിഞ്ഞു നേരെ വിമാനം കേറുമോ എന്തോ..? ) വരെ ഉള്‍പ്പെടുന്ന ഒരു സംഘം അങ്ങോടെത്തുകയും തൊടുപുഴ മീറ്റ്  ഔത്യോഗികമായി ആരംഭിക്കുകയും ചെയ്തു.
എത്തിയപ്പോള്‍ തന്നെ മജീദിക്ക (വാഴക്കോടന്‍) മൈക്കു കരസ്തമാക്കി വാഴക്കോടന്‍ സ്റ്റൈലില്‍ പരിപാടിക്കു തുടക്കം കുറിച്ചു. ഓരോരുത്തരെയും വേദിയില്‍ വിളിച്ചു നര്‍മ്മത്തില്‍ ചാലിച്ച ചോദ്യങ്ങളിലൂടെ പരിജയപെട്ടും മറ്റുള്ളവര്‍ക്കു പരിജയപെടുത്തിയും വാഴക്കോടന്റെ നേത്രുത്വത്തില്‍ മീറ്റ് മുന്നോട്ടുപോയി.ഇട്ക്കു സദസ്യരില്‍ നിന്നുള്ള ചോദ്യശരങ്ങള്‍ക്ക് ചില മിമിക്രികളിലൂടെയും നര്‍മ്മത്തിലൂടെയും വാഴക്കോടന്‍ നല്‍കിയ മറുപടികള്‍ എല്ലാവരെയും പൊട്ടിചിരിയിലേക്കാനയിച്ചു. ഒരോരുത്തരും വേദിയില്‍ സ്വയം പരിജയപെടുത്തുന്നതും അസ്താനത്തുള്ള വാഴക്കോടന്റെയും സദസ്യരുടെയും കമന്റുകളും ചോദ്യങ്ങളും മീറ്റിനെക്കുടുതല്‍ ആസ്വാതനകരമാക്കി. പങ്കെടുത്ത ഓരോരുത്തരുടെയും ഓര്‍മ്മകളില്‍ എന്നും മായാത്തചിത്രങ്ങളായി മാറുകയായിരുന്നു തൊടുപുഴ മീറ്റിലെ ഓരോമുഹൂര്‍ത്തങ്ങളും
പരിജയപെടലിനു ശേഷം  കൊച്ചി മീറ്റിലെ ഫോട്ടോമത്സരവിജയികള്‍കക്കുള്ള സമ്മാനദാന ചടങ്ങ് ഉണ്ടായിരുന്നു. ഉച്ചഭക്ഷണത്തിനു ശേഷം വാഴക്കോടന്റെ കരോക്കെ ഗാനമേളക്കായി ഒരു സി.ഡി കോപ്പി ചെയ്യാന്‍ വീടുവരെ പൊയതിനാല്‍ സമ്മാനദാനം കാണാന്‍ സാധിച്ചില്ല. ഞാന്‍ തിരിച്ചെത്തിയപ്പൊഴെക്കും എല്ലാവരും നാസറിക്കയുടെ കൈപുണ്യം വിളിച്ചോതുന്ന നാസറിക്കാ സ്പെഷ്യല്‍ ബിരിയാണിയുമായുള്ള മല്‍പിടുത്തത്തിലായിരുന്നു. ചിലരോക്കെ പിരിഞു പോയിരുന്നു. ചിലര്‍ അവിടിവിടെയായി കൂടിയിരുന്നു എന്തൊക്കെയൊ ചര്‍ച്ചകള്‍ നടത്തുന്നുണ്ടായിരുന്നു. ഹബ്ബി, ഹരീഷേട്ടന്‍, റെജി പുത്തെന്‍പുരയ്ക്കല്‍ തുടങ്ങിയവര്‍ ക്യാമറയുമായി ഓടിനടന്നു പടം പിടിക്കുന്നതിരക്കിലായിരുന്നു. കരോക്കെ ഇട്ടു പാടാന്‍ വെമ്പിനിന്ന വാഴക്കോടന്‍ മജീദിക്കക്കു പാട്ടുപാടില്ലാത്ത ഒരു ഡി.വി.ഡി പ്ലയര്‍ പണി പടിക്കാന്‍ ഏല്‍പ്പിച്ചിട്ടു ഞാന്‍ സ്റ്റേജില്‍ നിന്നും മുങ്ങി. പിന്നെ പൊങ്ങിയതു ബിരിയാണി വിളംബുന്ന നാസറിക്കയുടെ മുന്നില്‍. ബിരിയാണി ആസ്വതിച്ചു അകത്തക്കുന്നതിനിടയില്‍ ഒളികണ്ണിട്ടു സ്റ്റേജില്‍ നോക്കിയപ്പൊള്‍ മജീദിക്ക ഡി.വി.ഡി പ്ലയറില്‍ കരൊക്കെ പാടിക്കാനുള്ള ശ്രമത്തിലായിരുന്നു കൂടെ ഹരീഷേട്ടനും ഉണ്ടായിരുന്നു. ഇടക്കെപ്പോഴോ  മൈക്കിലൂടെ മജീദിക്ക പറയുന്നതു കേട്ടു “ ദേവാ ഇതു വര്‍ക്കാകുന്നില്ലാ..” ബിരിയാണിയുടെ ടേസ്റ്റില്‍ ആ ശബ്ദം അലിഞു പോയതു കൊണ്ട് ഞാനൊന്നും കേട്ടില്ല.
ബിരിയാണി കഴിച്ചതിനു ശേഷം ഞാന്‍ പൊങ്ങിയതു ഗൂഗിള്‍ ബസ്സിനെ കുറിച്ചു ചര്‍ച്ചചെയ്യുന്ന കുറച്ചു ബുദ്ധിജീവികളുടെ ഇടയിലായിരുന്നു. പാക്കരന്‍, മത്തായി, നല്ലീ, പുണ്യാളന്‍, നന്ദകുമാര്‍, നിശി തുടങ്ങിയവര്‍ ജിക്കുവിനു ബസ്സിനെകുറിച്ചെന്തോക്കെയൊ ക്ലാസെടുക്കുകയാണു. അപ്പോഴാണു ഹബ്ബി വന്നു എന്റെ മാത്രം ഫോട്ടോ കിട്ടിയില്ലാ എന്നും പറഞ്ഞു എന്നെ അവിടുന്നു പിടിച്ചോണ്ടു പോകുന്നതു. പിന്നീടവിടെ പടം പിടുത്തക്കാരുടെ മത്സരമായിരുന്നു. ഹരീഷേട്ടന്‍ നന്ദേട്ടന്റെ സൗന്ദര്യം ക്യാമറയില്‍ പകര്‍ത്തുന്ന തിരക്കിലായിരുന്നു. ഞാനും മസിലുപിടിച്ചു എല്ലാവര്‍ക്കൊപ്പവും പടം പിടിച്ചു. ഇതിനിടയില്‍ മജീദിക്ക എല്ലാവര്‍ക്കും നന്ദിയും ക്രിതഞതയുമൊക്കെ രേഖപെടുത്തി പോകാനായി ബാഗും തൂക്കി ഇറങ്ങി അങ്ങനെ മജീദിക്കക്കോപ്പവും ഒരു പടമെടുത്തു അദ്ധേഹത്തെയും യാത്രയാക്കി അങ്ങനെ എക്കാലവും ഓര്‍മ്മയില്‍ സൂക്ഷിക്കാന്‍ കുറെ നിമിക്ഷങ്ങള്‍ സമ്മാനിച്ച തൊടുപുഴമീറ്റ് വേദിയില്‍ നിന്നും എല്ലാവരും അവരവരുടെ തിരക്കുകളിലേക്കു മടങ്ങി.
ചിത്രങ്ങളും അനുബന്ധപോസ്റ്റുകളും കാണാന്‍ ഈ ബ്ലോഗുകള്‍ നോക്കു
കല്ല്യാണസൗഗന്ധികം

കാട്ടുകുതിര
 വീഡിയൊ വരുന്നതു വരെ ഒരു ചെറു മരുന്ന് എന്റെ മൊബൈലില്‍ പകര്‍ത്തിയതാണു ഈ വീഡിയോ അതുകൊണ്ട് വ്യക്ത്തതകുറവാണ്

ജീവിതമെന്ന അത്ഭുതം

ലോകപ്രശസ്ത കാന്‍സര്‍ ചികിത്സാ വിദഗ്ധന്‍ ഡോ. വി. പി. ഗംഗാധരന്റെ അനുഭവക്കുറിപ്പുകളിലൂടെ…
കാന്‍സര്‍ എന്ന മഹാരോഗത്തോടു പടപൊരുതി ജീവിതത്തില്‍ വലിയവിജയം നേടിയവരെയും മനസാന്നിധ്യം നഷ്ട്പെടാതെ മരണത്തെ അഭിമുഖീകരിച്ചവരെയും കുറിച്ചുള്ളപുസ്തകമാണു ജീവിതമെന്ന അത്ഭുതം കെ.എസ്‌.അനിയന്റെ സ്വതന്ത്രാവിഷ്‌കാരത്തിലുള്ള ഈ പുസ്ത്കത്തിലെ ഡോ. വി. പി. ഗംഗാധരന്റെ ഹ്രദയസ്പര്‍ശമായ അനുഭവക്കുറിപ്പുകളിലേക്കു…
ബോണ്‍ കാന്‍സര്‍ വന്നാണു ദേവി എന്ന 22 കാരി ആര്‍. സി. സി യില്‍ അഡ്മിറ്റായത്. കാന്‍സര്‍ കാലിലെ എല്ലിനെ വല്ലാതെ ബാധിച്ചിരിക്കുന്നു. വലതുകാല്‍ മുട്ടിനുമുകളില്‍ വച്ചുമുറിക്കേണ്ടിവന്നു. ദേവി അഡ്മിറ്റായി രണ്ടുദിവസത്തിനു ശേഷമാണു അവളുടെ ഭര്‍ത്താവ് രാജീവ്  ആര്‍. സി. സി യില്‍ എത്തിയതു. ഗള്‍ഫിലാണു രാജീവിനു ജോലി അവരുടെ വിവാഹം കഴിഞിട്ടു പത്തു ദിവസമെ ആയിട്ടുള്ളു. അവര്‍ ഒരുമിച്ചു ജീവിച്ചതു വെറും രണ്ടു ദിവസം. ലീവില്ലാത്തതു കൊണ്ട് രാജീവിനു പെട്ടെന്നു തിരിച്ചുപോകേണ്ടിവന്നു.
രാജീവ് ഉള്ളുതുറന്നു ഡോ.  ഗംഗാധരനോട് സംസാരിച്ചു:
‘എന്റെ മുമ്പില്‍ രണ്ടു വഴികളാണുള്ളതു. ഒന്നുകില്‍ വെറും രണ്ടു ദിവസത്തെ ബദ്ധം മറന്ന് എനിക്കു എന്റെ വഴി നോക്കാം. ഞാനിപ്പോള്‍ ഏറ്റവും കൂടുതല്‍ കേള്‍ക്കുന്ന ഉപദേശവും അതുതന്നെയാണ്. അല്ലെങ്കില്‍ ഈശ്വരനോട് കരുണ കാണിക്കാന്‍ പ്രാര്‍ഥിച്ച് എനിക്ക് ദേവിയെ ചികിത്സിപ്പിക്കാം.’
ഇതുകേട്ട ഡോക്ട്ര്‍ ഏറെ പരിഭ്രമിച്ചു. രാജീവ് തുടര്‍ന്നു: ‘ഞാന്‍ തീരുമാനിച്ചു കഴിഞ്ഞു. എന്തു ചിലവുവന്നാലും ഞാന്‍ ദേവിയെ ചികിത്സിപ്പിക്കും. ഈശ്വരന്‍ എന്റെ പ്രാര്‍ത്തന കേള്‍ക്കാതിരിക്കില്ല.
പക്ഷേ എനിക്ക് ഡോക്ട്റുടെ സഹായം വേണം. എനിക്കിവിടെ ദേവിയുടെ ഒപ്പം നിന്നു നോക്കാന്‍ പറ്റില്ല. ഞാന്‍ തിരിച്ചുപോയി ജോലി ചെയ്താലെ ചികിത്സക്കുള്ള പണം ഉണ്ടാകു. പണത്തിനു വേറെ യാതൊരു മാര്‍ഗവുമില്ല. വളരെ പാവപ്പെട്ടവീട്ടിലെ കുട്ടിയാണു ദേവി അവളുടെ അച്ഛ്നും അമ്മയ്ക്കും ഒപ്പം വന്നു നില്‍ക്കാമെന്നാല്ലാതെ വേറൊന്നിനും പറ്റില്ല. ഞാന്‍ നാളെ തിരിച്ചു പോകുകയാണു. ചികിത്സക്കു എത്ര പണം വേണ്ടിവന്നാലും ഞാന്‍ അയച്ചോളാം ദേവിയെ ഞാന്‍ ഡോക്ട്റുടെ കയ്യില്‍ ഏല്‍പ്പിക്കുകയാണ്.’ രാജീവിന്റെ ആത്മാര്‍ത്ഥതയിലും വിശ്വാസത്തിലും ആക്രഷ്ട്ട്നായ  ഡോ.  ഗംഗാധരന്‍ രാജീവിനു വാക്കുകൊടുത്തു വേണ്ടതെല്ലാം ചെയ്യാമെന്ന്. രാജീവ് ഗള്‍ഫിലേക്കു മടങ്ങി.ദേവിക്കു കീമോതെറാപ്പി കൊടുത്തിരുന്ന ദിവസങ്ങളിലെല്ലാം വിളിച്ചു. മുറക്കു പണം അയച്ചു. ദേവിയുടെ അസുഖം പൂര്‍ണ്ണമായും സുഖപ്പെട്ടു.
ദേവി പിന്നീട് എം. എ.യും, ബി. എഡും. പഠിച്ചു.ഇപ്പോള്‍ ടീച്ചറായി ജോലിചെയ്യുന്നു. അവര്‍ക്ക് രണ്ടുകുട്ടികളും ഉണ്ട് .
ഡോ.ഗംഗധരന്‍ രാജീവിനെ പറ്റി കുറിച്ചതിങ്ങനെ:
‘ദേവിയെ സുഖപെടുത്തിയതു എന്റെ മരുന്നല്ല; രാജീവ് തന്നെയാണു… പിടിച്ചുയര്‍ത്താന്‍ സ്നേഹമുള്ള ഒരു മനസും കൈയുമുണ്ടെങ്കില്‍ ആരും ഏതു പടുകുഴിയില്‍ നിന്നും രക്ഷപെട്ടു പോരുമെന്ന സത്യം ഞാന്‍ കണ്ടു’
       
       ബദ്ധപ്പെട്ട ലേഖനങ്ങള്‍

മലയാളം ഇന്നി എഴുത്തും വായനയും മൊബൈലില്‍!!

കഴിഞ്ഞ ദിവസം മൊബൈല്‍ ഫോണില്‍ മലയാളം സൈറ്റുകള്‍ വായിക്കുന്നതിനെ പറ്റി ഒരു പോസ്റ്റ് ഇട്ടിരുന്നു മൊബൈല്‍ ഇന്റര്‍നെറ്റ് ഉപയോഗിക്കുന്ന മിക്കവര്‍ക്കും സുപരിജിതമായ ഓപ്പറമിനി ഉപയോഗിച്ചാണു മലയാളം സൈറ്റുകള്‍ മൊബൈലില്‍ കാണാന്‍ കഴിയുന്നതു അതെങ്ങനെ എന്നു അറിയാന്‍ ആ പൊസ്റ്റ് ഇവിടെ ക്ലിക്കിയാല്‍ വായിക്കാം. മറ്റു ചില അറിവുകള്‍ കിട്ടിയതു കൂടി പങ്കുവെയ്ക്കാനാണു ഈ പോസ്റ്റ്

മൊബൈലില്‍ മലയാളം ടൈപ്പു ചെയ്യുവാന്‍ സഹായിക്കുന്ന ഒരു സൈറ്റ് പരിജയപെടുത്താം http://malayalam.keralamla.com/mobile/index.php ഇതാണു ആ സൈറ്റ്. നിങ്ങളുടെ ഓപ്പറ ബ്രൌസറില്‍ നിന്നും ഈ സൈറ്റില്‍ പോയി ടെക്സ്റ്റ് ബോക്സില്‍ മംഗ്ലീഷ് ടൈപ്പുചെയ്യുക തുടര്‍ന്ന് സബ്മിറ്റ് ബട്ടണ്‍ അമര്‍ത്തുക. അപ്പൊള്‍ വരുന്നപേജില്‍ നിങ്ങള്‍ ടൈപ്പുചെയ്ത വാക്കു മലയാളത്തില്‍ വന്നിട്ടുണ്ടാകും അതു ഫോണിന്റെ copy, paste ഒപ്ഷന്‍ വഴി എവിടെ വേണമെങ്കിലും പേസ്റ്റ് ചെയ്യാം ഓപ്പറ ബ്രൌസറില്‍ ഒന്നിലതികം ടാബുകള്‍ ഓപ്പണ്‍ ചെയ്യാനുള്ള സൌകര്യവും ഉണ്ട് അതും പ്രയോജന പെടുത്താം
ഈ പുതിയ വിവരങ്ങള്‍ക്ക് കടപ്പാട് സൈകതം ബ്ലോഗ്

ഒരു വീഡിയോയും ഉണ്ട് കണ്ടുനോക്കു


എന്തെങ്കിലും സംശയങ്ങള്‍ ഉണ്ടെങ്കില്‍ കമെന്റില്‍ ചോദിച്ചാല്‍ പറയാം 

ഇന്നി മൊബൈലിലും…

ഇതിനോടകം തന്നെ  പലരും അറിഞതാണെങ്കിലും അറിയാത്തവര്‍ക്കായിട്ടാണു ഈ പോസ്റ്റ്

നമ്മുടെ നാട്ടില്‍ മൊബൈല്‍ ഇന്റെര്‍നെറ്റ് ഉപഭോക്താക്കളുടെ എണ്ണം അനുദിനം വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണു. 3ജി സേവനം കൂടി ആരംഭിച്ചപ്പോള്‍ ഒട്ടേറെ ആളുകള്‍ മൊബൈല്‍ ഇന്റെര്‍നെറ്റിനെ ആശ്രയിക്കുന്നുണ്ട്. ഒരു പേഴ്സണല്‍ ലാപ് ടോപ്പ് എന്ന പോലെ ഉപയോഗിക്കാവുന്ന സ്മാര്‍ട്ട് മോബൈലുകളും വിപണിയില്‍ നേരത്തെ തന്നെ സ്ഥാനം പിടിച്ചു കഴിഞു. ജിമെയില്‍, ഫെയിസ്ബുക്ക്, ട്യൂറ്റര്‍, ഓര്‍ക്കുട്ട് തുടങ്ങിയവ എല്ലാം അനായാസം ബ്രൌസ്  ചെയ്യാനും ഇത്തരം ഫോണുകളില്‍ സാധിക്കുന്നു. എന്നാല്‍ ഈ ഫോണുകളില്‍ ദേവലോകമൊ മറ്റെതെങ്കിലും മലയാളം ബ്ലൊഗൊ എടുത്താല്‍ അക്ഷരങ്ങള്‍ക്കു പകരം  ꓚꓚꓚꓚ  ഇത്തരം ചില ചതുര കട്ടകള്‍ കണ്ടു ത്രപ്ത്തരാകേണ്ടി വരും
വളര്‍ന്നുകൊണ്ടിരിക്കുന്ന സാങ്കേതികവിദ്ധ്യ ഇതിനും പരിഹാരം എന്നേ കണ്ടുപിടിച്ചുകഴിഞ്ഞു ഓപ്പറ എന്ന പ്രജാരമേറിയ ബ്രൌസറാണു ഓപ്പറ സപ്പോര്‍ട്ടു ചെയ്യുന്ന ഏതൊരു മൊബൈലിലും മലയാളം ഉള്‍പ്പെടെ ഒട്ടേറെ പ്രദേശിക ഭാഷകളെയും ദ്രശ്യമക്കാന്‍ സഹായിക്കുന്നത്. ഇതിനായി ഓപ്പറ ബ്രൌസറില്‍ ചെറിയൊരു ഒപ്ഷന്‍ ഓണാക്കിയാല്‍ മതി
ഓപ്പറമിനിയുടെ അഡ്രസ് ബാറില്‍ ഇങ്ങനെ ടൈപ്പുചെയ്യുക  about:config അപ്പോള്‍ Power-User settings എന്ന ഒരു പേജ് ലഭിക്കും ആ പേജില്‍ താഴെക്കു സ്ക്രോള്‍ ചെയ്തു പോകുക അടിയില്‍ ആയി Use bitmap fonts for complex scripts എന്ന ഒപ്ഷന്‍  No എന്നായിരിക്കും കിടക്കുന്നത്  അതു  Yes എന്നാക്കി സേവ് ചെയ്യുക ഇന്നി ബാക്ക് കൊടുത്ത്  ഏതു മലയാളം യൂണിക്കോട് സൈറ്റും ബ്രൌസ് ചെയ്തോളു.
ഓപ്പറമിനി ഇല്ലാത്തവര്‍ ഇവിടെ ക്ലിക്കിയാല്‍ ഡൌണ്‍ലോഡ് ചെയ്യാം. ഇന്നി മലയാളം ടൈപ്പുചെയ്യാന്‍ പറ്റിയാല്‍ ബ്ലോഗര്‍മാര്‍ക്കും സുഖമായി

സംശയം ഉണ്ടെങ്കില്‍ കമെന്റില്‍ ചോദിച്ചാല്‍ അറിയാവുന്നതു പറയാം…

ഒരു സില്‍സില കൊണ്ടൊന്നും തീരുന്നില്ല…

കുറച്ചു നാളുകള്‍ക്ക് മുന്‍പ് എന്റെ മെയില്‍ ബോക്സില്‍ ഒഴുകി എത്തിയ ഒരു ലിങ്കില്‍ നിന്നാണ് എനിക്ക് മലയാളികള്‍ നെഞ്ചിലേറ്റിയ… മലയാളത്തിലെ എക്കാലത്തെയും സുപ്പെര്‍ഹിറ്റായ ‘സില്‍സില ‘(തുടര്‍ച്ച) എന്ന മനോഹര ഗാനം കാണുവാനും കേള്‍ക്കുവാനും അവസരം ഉണ്ടായത് . അഭിനയിച്ചിരിക്കുന്ന കലാകാരന്‍ മാരുടെ (കൊലാകാരന്‍ മാരെന്നാണ് ചിലരൊക്കെ വിളിക്കുന്നെ അസൂയ അല്ലാതെന്താ..?) വത്യസ്ത്മായ നൃത്ത ചുവടുകളും ഗനാലാപനത്തിലെ സ്പുശ്…. സ്പുതടയും..( ഹോ നാക്കുളുക്കി) വാക്കുകളില്‍ വര്‍ണ്ണിക്കാന്‍ ആകില്ല. എന്തോരോ എന്തോ ആല്‍ബം പകുതികണ്ടപ്പോള്‍ തന്നെ എനിക്ക് അതിന്റെ സൃഷ്ട്ടി കര്‍ത്താവിനോട് എന്തെന്നില്ലാത്ത ആരാധന തോന്നി കര്‍ത്താവാണെ സത്യം. എന്നെ പോലെ ആരാധന മൂത്ത ഒരുപാടു ആരാധകര്‍ അതെല്ലാം കമെന്റുകളിലൂടെ യുടുബിനു താഴെത്തന്നെ അറിയിച്ചിരുന്നതിനാല്‍ ഞാന്‍ അത്തരമൊരു ആരാധനാകമന്റ് ഇട്ടില്ലെന്നു മാത്രം.. (കൂതറ ആയാല്‍ അവരൊക്കെ എനിക്ക് ശിശുക്കളായത് കൊണ്ട് മാത്രം) മാത്രമല്ല ആ ലിങ്ക് അയച്ചു തന്ന മഹത് വ്യക്തിയെ അപ്പോള്‍ കണ്ടിരുന്നെങ്കില്‍ രാജന്‍ ചേട്ടന്റെ ഹോട്ടലിലെ പൊറോട്ടേം സാമ്പാറും ഞാനവനെ തീറ്റിച്ചേനെ!! ( എനിക്കത്രെക്കെ അല്ലെ ചെയ്യാന്‍പറ്റു). പിന്നീട് ഒരുപാടു ഇന്റര്‍വ്യുകളിലൂടെയും പാരടികളിലൂടെയും ഇന്നും മലയാളി മനസ്സില്‍ ഈഗാനവും കവിയും നിലനില്‍ക്കുന്നു ( ഇതുവരെ ആരും ഫിനീഷ് ചെയ്തില്ല) തന്റെ സൃഷ്ട്ടി ഒരു മഹാ സംഭവമാണെന്ന് മഹാനായ ‘ശവി’ സോറി കവി തന്നെ പലപ്പോഴും പറഞ്ഞിട്ടുണ്ട് യുടുബില്‍ അതെല്ലാം കാണാം. അദ്ധേഹത്തെ പോലെ അദ്ധേഹം മാത്രമെന്ന് ധരിച്ച എനിക്കും. അദ്ധേഹം മാത്രമാണ് കലയെ (മറ്റേ കല അല്ല) അറിയുന്നവന്‍ എന്ന് വിചാരിച്ച മലയാളിക്കും തെറ്റി. ഒരു സില്‍സില കൊണ്ടൊന്നും തീരുന്നില്ല… മലയാളികള്‍ ഇന്നിയും ഒരുപാടു കാണാന്‍ കിടക്കുന്നതെ ഉള്ളു എന്നു തെളിയിച്ചു കൊണ്ട് അവതരിച്ചിരിക്കുകയാണ് ഒരു പണ്ഡിതന്‍. സന്തോഷ് പണ്ഡിറ്റ് എന്നാണ് ഈ അവതാരത്തിന്റെ പേര്. ഹരിശങ്കറിനെ പോലെ മലയാളികളെ ആടിയും പാടിയും കൊല്ലുക എന്നത് തന്നെ ആണ് ഈ മഹാന്റെയും ലക്ഷ്യം. വെറുമൊരു ആല്‍ബത്തില്‍ ഒതുങ്ങുന്നതല്ല ഇദ്ധേഹത്തിന്റെ കല. ഒന്നിലേറെ സിനിമകളിലൂടെയാണ് പണ്ഡിറ്റ്‌ ‘സില്‍സില’ തന്റെ മുന്നില്‍ ഒന്നുമല്ല എന്നു തെളിയിക്കാന്‍ പോകുന്നത് . നമ്മുടെ വിധി. രണ്ട് മതസ്ഥര്‍ പ്രണയ വിവാഹത്തിലൂടെ പാപ്പരാകുന്ന കഥ പറയുന്ന ‘കൃഷ്ണനും രാധയും’ എന്ന ചിത്രത്തിലെ ഗാനം ഉള്‍പെടെ ഇദ്ധേഹത്തിന്റെ സൃഷ്ട്ടികള്‍ക്കെല്ലാം യുടുബില്‍ അഞ്ചു ലക്ഷത്തിലേറെയാണ് ഹിറ്റ്‌ . ഇത്രയൊക്കെ ഹിറ്റുള്ള ഒരു കലാസ്രിഷ്ട്ടി (അങ്ങനെ പറയാമോ എന്തോ ) വെറും കൂതറ എന്നു പറയുന്നത് പൈശാചികവും മൃഗീയവുമായ മലയാളികളുടെ കാഴ്ച പാടാണെന്നും മറ്റൊരു മലയാളിക്കും സാധിക്കാത്ത നേട്ടം തന്നെയാണ് പണ്ഡിറ്റ്‌ നേടിയതെന്നും ചിലര്‍ വാദിക്കുന്നു. എന്തായാലും വാദ പ്രതിവാദങ്ങളിലൂടെ സംഗതി സൂപ്പര്‍ ഡൂപ്പര്‍ ഹിറ്റ് ആയി… പറയാന്‍ ഒരുപാടുണ്ടെങ്കിലും സമയ പരിമിതി മൂലം പറയുന്നില്ല. ഇന്നി നിങ്ങള്‍ പറയു. അദ്ധേഹം എഴുതി ഈണം നല്‍കി പാടിയ ഒരുഗാനത്തിന്റെ വരികള്‍ ഇതാ..
ഓ പ്രിയേ, ഓ പ്രിയേ, ഓ-ഓ-ഓ പ്രിയേ..
ഓ പ്രിയേ, ഓ പ്രിയേ, ഓ-ഓ-ഓ പ്രിയേ..
രാത്രി ശുഭരാത്രി, ഇനിയെന്നും ശിവരാത്രി
ജന്മം പുനര്‍ജന്മം നീയെന്നും കാമാക്ഷി
പ്രേമം പുതുപ്രേമം നീയെന്നും മണവാട്ടി
രാഗം അനുരാഗം നീയെന്നും അനുരാഗി
ഓ പ്രിയേ, ഓ പ്രിയേ, ഓ-ഓ-ഓ പ്രിയേ..

കല്യാണപ്പെണ്ണേ കസ്തൂരിമൈനേ കണ്ണുതട്ടാതെ
കണ്ണിമവയ്‍ക്കാതേ..
തില്ലാനത്താളം തക്കിടതരികിടമേളം
നാഗസ്വരം വേണം, എഴുസ്വരം വേണം
പൂമാലയും പൊന്‍താലിയും
മൈലാഞ്ചിയും പൂമെത്തയും

ഓ പ്രിയേ, ഓ പ്രിയേ, ഓ-ഓ-ഓ പ്രിയേ..
ഓ പ്രിയേ, ഓ പ്രിയേ, ഓ-ഓ-ഓ പ്രിയേ..
രാത്രി ശുഭരാത്രി, ഇനിയെന്നും ശിവരാത്രി
ജന്മം പുനര്‍ജന്മം നീയെന്നും കാമാക്ഷി
പ്രേമം പുതുപ്രേമം നീയെന്നും മണവാട്ടി
രാഗം അനുരാഗം നീയെന്നും അനുരാഗി
ഓ പ്രിയേ, ഓ പ്രിയേ, ഓ-ഓ-ഓ പ്രിയേ..

കല്യാണപ്പന്തലും കല്യാണസദ്യയും ആഘോഷമാക്കേണം
പൂരമാക്കേണം…
സംഗീതനൃത്തത്തുടിതാളങ്ങള്‍ പുല്ലാങ്കുഴല്‍ വേണം
ഗോപികമാര്‍ വേണം..
പൂന്തെന്നലേ പാടിവായോ തോനുണ്ണാല്‍ ഓടിവായോ

ഓ പ്രിയേ, ഓ പ്രിയേ, ഓ-ഓ-ഓ പ്രിയേ..
ഓ പ്രിയേ, ഓ പ്രിയേ, ഓ-ഓ-ഓ പ്രിയേ..
രാത്രി ശുഭരാത്രി, ഇനിയെന്നും ശിവരാത്രി
ജന്മം പുനര്‍ജന്മം നീയെന്നും കാമാക്ഷി
പ്രേമം പുതുപ്രേമം നീയെന്നും മണവാട്ടി
രാഗം അനുരാഗം നീയെന്നും അനുരാഗി
ഓ പ്രിയേ, ഓ പ്രിയേ, ഓ-ഓ-ഓ പ്രിയേ..

മമ്മൂക്കയെ തോല്പിക്കാന്‍ തക്ക നൃത്ത ചുവടുകളും ശ്രുതിമധുരമായ ആലാപന ശൈലിയും ഇന്നിയും കാണാത്ത മലയാളികള്‍ ഉണ്ടെങ്കില്‍ കണ്ടു നോക്കു. യുടുബില്‍ ഈ കലാകാരന്റെ കൂടുതല്‍ വീഡിയോ ലഭ്യമാണ്. കണ്ടിട്ടാരും എനിക്ക് മെയില്‍ അയക്കരുത് കമെന്റ് ബോക്സില്‍ പ്രതികരിക്കാം.

മറ്റുചില ലിങ്കൂകള്‍
http://www.youtube.com/watch?v=75mtyzB5yek
http://www.youtube.com/user/kootharaAlbumsociety#p/c/F87FD2F723090EB1
http://santhoshpanditfans.mywebdunia.com/2011/05/16/1305547140000.html