കവിത ചൊല്ലിയ കഥകൾ

തേടി പോയത് എന്നോ അകന്നുപോയ അക്ഷരങ്ങളെയാണ്.

എന്നാൽ കാത്തിരുന്നത് കഥയും!

കൂടെ പോന്നത് കവിതയും!

നെഞ്ചോട് ചേർക്കാൻ അവൾക്ക് ഒരുപാട് വരികളുണ്ട്. ആരോടും പറയാത്ത ചില സ്വാകാര്യങ്ങൾ ഒളിപ്പിച്ചവരികൾ.

കാറ്റിനെ സ്നേഹിച്ച പച്ചിലയുടെ കഥ അവളൊരു തേങ്ങലോടെ എന്നോട് പറഞു കാറ്റ് വന്ന് വിളിച്ചപ്പോൾ കൂടെപ്പോയത് പറക്കാനുള്ള മോഹം കൊണ്ടാണ്

ഒടുവിൽ വഴിയിൽ എന്നന്നേക്കുമായി

ഉപേക്ഷിക്കപ്പെട്ടപ്പോഴാണു തന്നെ സംരക്ഷിച്ചിരുന്ന മരത്തിന്റെ വിലയറിഞത്.

വെളുക്കുവോളം അവളെന്നോട് കഥപറഞ്ഞിരുന്നു

കാറ്റിന്റെ കഥ, കരിയിലയുടെ കഥ, മണ്ണാം കട്ടയും കരിയിലയും ആ യാത്രപോയ കഥ,

കാക്കയെ പറ്റിച്ച കുയിലിന്റെ കഥ 

പിന്നെ…. പിന്നെ…

അക്ഷരങ്ങളെ ചതിച്ച തൂലികയുടെ കഥ. അത്  പറഞപ്പോൾ അവളുടെ കണ്ണുകൾ ജ്വലിച്ചു.

ഇടക്കെപ്പോഴോ ഞാൻ ഉറങ്ങി…

അവളും

കഴിഞതെല്ലാം കഥകൾ 

വരാനുള്ളതെല്ലാം പ്രതീക്ഷകൾ…

ഞങ്ങളുറങ്ങട്ടെ ഉണരാൻ വേണ്ടി.