കാഴ്ച്ചകള്‍ക്കൊടുവില്‍


വിടെ പ്രഭാതത്തില്‍ ചിലക്കുന്ന കിളികളില്ല. നിശബ്ദ്ധതയുടെ ശല്ല്യം തെല്ലുമില്ല. കുളിര്‍ കാറ്റിന്റെ തണുത്ത തലോടല്‍ ഇല്ല. രാവേറെ വൈകി നിലക്കുന്ന യന്ത്രങ്ങളുടെ ശബ്ദ്ധമാണവന്റെ താരാട്ടുപാട്ട്.
അങ്ങകലെ കിഴക്ക് ഫാക്റ്ററിയുടെ ഉയര്‍ന്നു നില്‍ക്കുന്ന തീതുപ്പുന്ന ലോഹക്കുഴലിനു പിന്നില്‍ കരി നിഴലില്‍ ഉദയ സൂര്യന്റെ തേജസറ്റമുഖം. പ്രഭാതങ്ങളില്‍ കൂകി വിളിക്കുന്ന നാഗരികതയുടെ ശബ്ദ്ധമായ സൈറനുകള്‍ അത് അവന്റെ ഉറക്കത്തെ ഭക്ഷിച്ചു. തിരക്കേറിയ ഒരു വലിയ തെരുവ് അവന്‍ ആ തിരക്കുകളിലൂടെ നടന്നുനീങ്ങി. അവന്റെ ചുവന്ന കണ്ണുകളില്‍ ചിതലരിച്ചകുറെ നഗരകാഴ്ച്ചകള്‍. ഒരു കോണില്‍ ഒരു വയോവൃദ്ധ ജഡപിടിച്ചമുടികള്‍ നിറം മങ്ങിയ കണ്ണുകള്‍. സ്മൃതിയടഞ ഏതോ ഒരു കാലഘട്ടത്തിന്റെ ദ്രവിച്ച സ്മാരകം!! അവര്‍ അവന്റെ മുന്നിലേക്ക്‌ ദയനീയതയോടെ കൈകള്‍ നീട്ടി
അത് കാണാത്ത മട്ടില്‍ അവന്‍ നടന്നു നീങ്ങി. കീശയില്‍ സമയമില്ലാത്തവരുടെ ലോകത്തെ ആ തിരക്കുകള്‍ക്കിടയില്‍ നിന്നും പലകൈകള്‍ അവനു നേരെ നീണ്ടു. കീറിയ ഒരു നിക്കറില്‍ തന്റെ നാണം മറച്ചു ഒട്ടിയ വയറുമായി ഒരു ബാലന്‍. ആരോ പൊള്ളിച്ച ഉണങ്ങാത്ത വ്രണങ്ങളുള്ള ആ വിറയ്ക്കുന്ന കൊച്ചുകൈകളിലെ വിയര്‍പ്പില്‍ നിന്നുയര്‍ന്ന നീരാവിക്ക്  വിശപ്പിന്‍റെ ഗന്ധമായിരുന്നു. മന്തുകാലുമായി തന്നെ വരവേല്‍ക്കാന്‍ കാത്തുനിന്ന ഒരുവനെയും മറികടന്നവന്‍ നടന്നു.
അകലെനിന്നുതന്നെ തന്റെ കര്‍ണ്ണങ്ങളില്‍ അലയടിക്കുന്ന തെറിവിളികള്‍. താമസിയാതെ ആ ശബ്ദത്തിന്റെ ഉത്ഭവസ്ഥാനത്തെത്തി അവന്‍ പാതി കാലിയായ ഒരു മദ്യക്കുപ്പിയുമായി ലഹരിമരുന്നിന്റെ കളിപ്പാട്ടമായ ഒരുവന്‍ തെറിവാക്കുകള്‍ വിളിച്ചു കൂവുന്നു.അവിടെ ബസ്‌ സ്റ്റോപ്പിലും രണ്ടു സ്ത്രീകള്‍ അസഫ്യ വാക്കുകള്‍ പുലമ്പുന്നു.അവിടുള്ളവരെപോലെ തന്നെ അവനു അത് ശ്രദ്ധിച്ചില്ല. ബസ്‌ സ്റ്റോപ്പിനടുത്തു നഗരസഭയുടെ മാലിന്യം നിക്ഷേപിക്കാന്‍ സ്ഥാപിച്ചിട്ടുള്ള ഒരു വലിയ വീപ്പയും അതിനു പുറത്തായി ചിതറികിടക്കുന്ന ചപ്പുചവറുകളും. അതിനരുകില്‍ റോഡില്‍ വണ്ടിതട്ടി ഇഹലോക വാസം വെടിഞ്ഞ ഒരു പൂച്ചയുടെ ഈച്ചയാര്‍ക്കുന്ന ജഡം.ഒരു വടിയും ഒരു ചാക്കുമായി ആ ചവറുകള്‍ക്കിടയില്‍ എന്തോ തിരയുന്ന ഒരുവന്‍. അവിടെ നിന്നും അന്തരീക്ഷ്ത്തിലെങ്ങും പടരുന്ന നാഗരികതയുടെ ഗന്ധം
രണ്ടു കാക്കകള്‍ ആ മാര്‍ജാര ജഡം ആഹാരമാക്കാനുള്ള  ശ്രമം നടത്തുന്നു.. അവിടെ തിരച്ചില്‍ നടത്തുന്നവന്‍ ആ കറുത്ത പറവകള്‍ക്ക്  തടസങ്ങള്‍ സൃഷ്ട്ടിക്കുന്നു.ഈ കാഴ്ച്ചകള്‍ക്കിടയിലെപ്പോഴോ തന്റെ വിശപ്പിനവന്‍ യാത്ര ചൊല്ലിയിരുന്നു
ചുവന്നു തുടുത്ത വാനം ഒരു പകലിന്റെ മരണത്തെയും ഒരു സന്ധ്യയുടെ പ്രയാണത്തെയും സൂചിപ്പിച്ചു എന്നിട്ടും അവന്റെ കണ്ണുകളിലെ നിറം മങ്ങിയ കാഴ്ചകള്‍ മാത്രം അസ്തമിച്ചില്ല.മദ്ധ്യലഹരിയില്‍ പിച്ചും പേയും പുലമ്പുന്ന ജീവനുള്ള മനുഷ്യ ജഡങ്ങള്‍ ഇഴയുന്ന വീഥിയില്‍ മെര്‍ക്കുറി ലൈറ്റിന്റെ മഞ്ഞവേളിച്ചത്തിനു താഴെ കാമരസത്തിനു സ്ത്രീ ശരീരത്തിനുവില പേശുന്ന യുവത്വങ്ങള്‍ . പിന്നെ, ഇരുട്ടിന്റെ മറപിടിച്ച് വിലകൊടുത്തുവാങ്ങിയ ജീവനുള്ള മാംസത്തില്‍ കാമകേളിയാടുന്ന സീല്‍ക്കാരശബ്ദങ്ങള്‍. രാത്രിയുടെ കുളിരില്‍ ആരൊക്കെയോ പണ്ട് പരസ്പരം പകര്‍ന്ന  ചൂടിന്റെ സന്താനങ്ങള്‍ അനാഥര്‍ എന്ന് മുദ്രവെച്ചവര്‍, തെരുവിന്റെ മക്കള്‍ എണ്ണിതിട്ടപ്പെടുത്തുന്ന പിച്ചകാശിന്റെ ചില്ലറയുടെ കിലുക്കം.
 തെരുവിലെ ഒരു ചാരുബെഞ്ചില്‍ അവന്‍ ഇരുന്നു. പുതിയൊരു പുലരിയും പ്രതീഷിച്ചുകൊണ്ട്‌ ആ ചില്ലറകളുടെ, ആ രാത്രിയുടെ താരാട്ട്കേട്ട്.  അവന്റെ കാഴ്ചകള്‍ അവസാനിക്കുന്നില്ല.മറ്റുള്ളവര്‍ കാണാത്ത അവനെ പോലുള്ള തെരുവിന്റെ മക്കള്‍ക്ക്‌ മാത്രം കാണാന്‍ വിധിക്കപെട്ട നാളെയുടെ കാഴ്ചകള്‍ തുടരുന്നു മരണം വരെയും.

ദേവന്‍ തൊടുപുഴ.

—————————————————-

ദേവലോകത്ത് വന്നു ഈ പോസ്റ്റിനു കമന്റു കളിലൂടെ തെറ്റുകള്‍ തിരുത്താന്‍ സഹായിച്ച  എനിക്ക് പ്രോത്സാഹനം തന്ന

എന്നിവര്‍ക്കെല്ലാം ഒരായിരം നന്ദി…

വേദനിക്കുന്ന കോടീശ്വരന്‍

എല്ലാം പെട്ടന്നായിരുന്നു… പറ്റിയാല്‍  നാളെ തന്നെ ഒരു ബിമാനം വാങ്ങണം… ഒരു സില്‍മാ നടീടെ കൂടെ വിദേശ പര്യടനം നടത്തണം  ഹോ ഇന്നി തിരക്കോട് തിരക്ക് ബിവറെജു കോര്‍പ്പറേഷന്‍ മൊയലാളിക്കു ഒരു കത്തിടണം മൂപ്പര് പറയുന്ന വില രൊക്കം ഹല്ലപിന്നെ!!. എന്നും പോയി ക്യൂ നില്ക്കാന്‍ ആര്‍ക്കു പറ്റും.  മൈത  വിഷമാണെന്ന്  പറയുന്നു അല്ലെങ്കില്‍ ഒരു പൊറോട്ട ഫാക്ടറി തുടങ്ങാര്‍ന്നു  ഇന്നീപ്പോ പഴേപോലെ കമന്റെന്നോ ബ്ലോഗര്‍ എന്നോ പറഞ്ഞോണ്ട് വന്നേക്കരുത്  മര്യാതക്ക്  എന്തെങ്കിലും എഴുതി ജീവിച്ചോണം. എന്റെ ബ്ലോഗില്‍ എന്നെ പുകഴ്ത്തി കമന്റിടുന്നവര്‍ക്ക്  പരിപ്പുവടേം കട്ടന്‍ ചായേം കൊടുക്കാനുള്ള സവിധാനം ആലോചിക്കുന്നുണ്ട് . ഭഷ്യ മന്ത്രീം ആയി ഇക്കാരം ചര്‍ച്ചചെയ്യാന്‍ ഡല്‍ഹിക്ക് പോകുന്നുണ്ട് . സ്വന്തം ബിമാനത്തില്‍. ഡല്‍ഹി ആകെ മാറി പോയോ എന്തോ…? ആ പണ്ഡിറ്റിനെ വെച്ച് ഒരു സില്‍മ പിടിക്കണം പുതുമുഖങ്ങളെ ആവശ്യമുണ്ട് … ആ ഫോണ്‍ ബെല്ലടിക്കുന്നുണ്ട്  സാമ്പത്തിക പ്രതിസന്ധി വരുന്നെന്നു കേട്ടു വല്ല മന്ത്രിയുമാകും അഞ്ചു പൈസ ഞാന്‍ കൊടിക്കില്ല ഹും.
ഈ പടത്തില്‍ ക്ലിക്കിയാല്‍ സംഗതി അറിയാം എനിക്ക് വട്ടായതല്ല !!!

ഒന്നല്ല ഇതുപോലത്തെ ഒരുപാടുണ്ട് എല്ലാം കൂടി ഞാനെന്നാ ചെയ്യാനാ… റിസര്‍വ്‌ ബാങ്കില്‍ സ്ഥലം ഉണ്ടാകുമോ എന്തോ…?!!

മഞ്ഞുപെയ്യും രാവില്‍ …

അങ്ങനെ മഞ്ഞുകാലം ഇങ്ങെത്തി കഴിഞ്ഞതവണത്തെ അത്ര തണുപ്പ് ഈ തവണ ഇല്ല അതെന്തെങ്കിലുമാകട്ടെ എന്തായാലും ദേവലോകത്തില്‍ മഞ്ഞുവീഴ്ച്ച തുടങ്ങി കണ്ടില്ലേ വെള്ള മഞ്ഞു തുള്ളികള്‍ പെയ്തുകൊണ്ടിരിക്കുന്നത് .
ഇവിടെനിന്നല്‍പ്പം മഞ്ഞു നിങ്ങളുടെ ബ്ലോഗിലേക്കും കൊണ്ടുപോകണം എന്നുണ്ടോ…?
എന്നാപിന്നെ താഴെകാണുന്ന കോഡ് കോപ്പി എടുത്ത് ഒരു വിഡ്ജെറ്റ് ആയി നിങ്ങളുടെ ബ്ലോഗിലും ആഡുചെയ്തോളു…അവിടെയും പെയ്യട്ടെ മഞ്ഞ്. പിന്നെ മഞ്ഞുമാത്രമേ ഉള്ളു തണുപ്പ് ഇല്ലാട്ടോ…അതിനു നല്ല തണുപ്പന്‍ പോസ്റ്റ്‌ മേമ്പൊടി ചേര്‍ത്താല്‍ മതി!


അഭിപ്രായങ്ങള്‍ പറയാന്‍ മടിവേണ്ട കൂടെ സംശയങ്ങള്‍ ഉണ്ടെകില്‍ അതും

കണ്ടവരുണ്ടോ…?

താഴെ കാണുന്ന ഫോട്ടോയില്‍ എന്‍റെ മുഖ സൗന്ദര്യത്തിനു വെല്ലുവിളി  ഉയര്‍ത്തി കൂടെ നില്‍ക്കുന്ന കണ്ണാടി വച്ച മുഖത്തിന്‍റെ ഉടമ ശ്രി വാഴക്കോടനെ കുറച്ചുനാളുകളായി ബൂലോകത്തുനിന്നും കാണാതായിരിക്കുന്നു. മലയാളം ബ്ലോഗേഴ്സിനിടയില്‍ വത്യസ്തമായ പ്രമേയങ്ങള്‍കൊണ്ട് സൃഷ്ട്ടിച്ച നര്‍മ്മത്തിന്‍റെ ബോംബുകള്‍ പൊട്ടിച്ച വാഴക്കോടന്റെ അഭാവം ബൂലോകവാസികള്‍ക്ക്‌  അനുഭവപെടുന്നില്ലേ. പച്ചകര്‍മ്മ പുരാണം ഭാഗം പന്ത്രണ്ടിന് ശേഷം വസ്തിക്ക് പോയതാണ്. ഇദ്ദേഹം  കുഞ്ഞീവിതാത്തയുടെ മകള്‍ സുഹറയുമായി സ്ഥലം വിട്ടതാണോ എന്ന് ഞാന്‍  സംശയിക്കുന്നു

ഇദ്ദേഹത്തെ അറിയാത്തവര്‍ക്കായി എനിക്കറിയാവുന്ന ചില അടയാളങ്ങള്‍

ആരെയും ചിരിപ്പിച്ചു കയ്യില്‍ എടുക്കാന്‍ കേമന്‍
മൈക്ക്‌ കണ്ടാല്‍ വിടില്ല
കരോക്കെ ഗാനമേള ഒരു ഹോബിയാണ്
മിക്കവാറും ബ്ലോഗ്‌ മീറ്റുകള്‍ നടക്കുന്ന പരിസരങ്ങളില്‍ കണ്ടുവരുന്നു

ഇദ്ദേഹത്തെ പറ്റി എന്തെകിലും വിവരം ലഭിക്കുന്നവര്‍ താഴെകാണുന്ന വിലാസത്തിലോ ഇവിടെ കമന്‍റ് ആയോ അറിയിക്കുക. അതോടൊപ്പം വാഴയോട് തിരിച്ചുവരാന്‍ അപേക്ഷിക്കുന്നു.

വിലാസം
കുഞ്ഞീവി താത്ത
ബായക്കോട്
മുള്ളൂര്‍ക്കര, തൃശൂര്‍
തരൂല്ല

ചിറകൊടിഞ്ഞ ഭാവനകള്‍

നസിന്റെ അകത്തളത്തില്‍ ദേവലോകത്തിന്റെ തൂലികകൊണ്ട് മാത്രം തുറക്കാവുന്ന ഒരു പൂട്ടിട്ട് ഞാന്‍ എന്റെ ഭാവനയെ സൂക്ഷിച്ചിരുന്നു.പഴയത് പോലെ തൂലികയില്‍ അക്ഷരങ്ങള്‍ പിറക്കതായപ്പോഴാണ് എന്റെ ഭാവനയെ ഏതോ മൂഷിക തസ്കര്‍ അപഹരിച്ചിരിക്കുന്നു എന്നസത്യം ഞാന്‍ മനസിലാക്കിയത് സമയ ദാരിദ്രം ഒരു പ്രശ്നമാണെങ്കിലും പൊതുവേ  ബ്ലോഗര്‍ മാര്‍ക്ക് നേരിടേണ്ടി വരുന്ന വിഷയ ദാരിദ്രം എനിക്കൊരു പ്രശ്നമായിരുന്നില്ല. നമ്മുടെ കേരളത്തില്‍ ഇന്ന് അതൊരു പ്രശ്നമേ ആണെന്ന് തോന്നുന്നില്ല. വിഷയങ്ങള്‍ കൂടിപോയതുകൊണ്ടാണോ ഇന്നി എന്റെ തൂലികയുടെ  സൃഷ്ട്ടികള്‍ ചാവിള്ളകള്‍ ആകുന്നത് . ആശയങ്ങളും  വിഷയങ്ങളും
മനസിന്റെ ഉള്ളറയില്‍  കൂട്ടിയും കുറച്ചും പടയോരുക്കി  സടകുടഞ്ഞു കടഞ്ഞെടുത്ത ഭാവനകൊണ്ട് എന്തെങ്കിലും എഴുതിയാലും പഴയത് പോലെ ഒരു ഗുമ്മില്ല. ഗുമ്മില്ലാത്ത പോസ്റ്റ്‌  കുഴിയില്ലാത്ത അപ്പം പോലെ ആണ്  ഒരു ഭംഗിയും ഉണ്ടാകില്ല. കുഴി എണ്ണാന്‍ ആളില്ലെങ്കില്‍ പിന്നെ പോസ്റ്റിട്ടിട്ടും കാര്യമില്ല. കുഴിയാകുന്ന കമന്റുകളിലാണല്ലോ ഓരോ പോസ്റ്റിന്റെയും വിജയം.
എന്റെ സൃഷ്ട്ടി മണ്ഡലത്തില്‍ കടിഞ്ഞാണില്ലാത്ത പടകുതിരയെ പോലെ വെമ്പല്‍ കൊണ്ടിരുന്ന സര്‍ഗാത്മകത എവിടെ പോയി? എന്നിലെ ആശയങ്ങളും ഭാവനയും മലേഷ്യക്ക് ഹണിമൂണ്‍ പോയിരിക്കുന്നുവോ? അതോ ജീവിത ചക്രത്തിന്റെ ദ്രുതചലനത്തില്‍ പെട്ടവ വിജുരുംബിച്ചുവോ? കാലമെന്ന തേര്  തെളിക്കുന്ന സമയം കടമെടുത്ത്‌  ഞാന്‍ ജന്മം കൊടുക്കാന്‍ ആഗ്രഹിച്ച നല്ല സൃഷ്ട്ടികള്‍ പാതിവഴിയില്‍ തളര്‍ന്നു വീഴുന്നതിന്റെ കാരണമെന്ത് ? കുറെ ഏറെ നല്ല രചനകൾ കൊണ്ട് നിറക്കാന്‍ കൊതിച്ച മനസിലെ ആ ബ്ലാക്ക് ബോര്‍ഡില്‍ ചോദ്യ ചിഹ്നം ഇടാന്‍ മറന്ന  “എന്തുകൊണ്ട് ” എന്ന ചോദ്യം ഞാന്‍ കോറിയിട്ടു.
എന്തൊക്കെയോ എഴുതാന്‍ ശ്രമിക്കുന്നുണ്ട് പക്ഷെ തലച്ചോറിന്റെ അന്തര്‍ഭവനങ്ങളില്‍ നിന്നുത്ഭവിച്ചു ബഹിസ്ഭുരണങ്ങളായി പറന്നുയരാന്‍ റണ്‍വേ  ലക്ഷ്യമാക്കി നീങ്ങുന്ന എന്റെ ഭാവനയുടെ ചിറകുകളെ ഏതോ അദൃശ്യശക്തി തളര്‍ത്തുന്നു ദിശതെറ്റി റണ്‍വേയില്‍ നിന്ന് തെന്നി മാറുന്നു.  ഏതോ പാറ കെട്ടുകളില്‍ ഇടിച്ചു അവ തകരുന്നു. ഭാവനക്കും എന്റെ തൂലികയ്ക്കും ഇടയില്‍ ആരോ കുന്തിരിക്കം പുകയ്ക്കുന്നു. ആ പുകമറയില്‍ എല്ലാം ശൂന്യം . എന്റെ ഏകാഗ്രതയുടെ ചുവരിലും ആരോ മസാല പടത്തിന്റെ പോസ്റ്റര്‍ ഒട്ടിച്ചുവോ? ശത്രുക്കള്‍ ആരെങ്കിലും കൂടോത്രം ചെയ്തതാണോ?
ഒരേ ഒരു പോസ്റ്റ്‌ എഴുതി ബ്ലോഗ്‌ വിടണം എന്ന എന്റെ തീരുമാനവും ചിതലരിച്ചതെങ്ങനെ എന്നും മനസിലാകുന്നില്ല! .ആ നീക്കം മണത്തറിഞ്ഞ ആരാധകരാണോ ഇതിനു പിന്നില്‍ അതോ അതിനെ ഭയക്കുന്ന ആരെങ്കിലുമോ?. എന്റെ തൂലികയ്ക്ക് അക്ഷരങ്ങളെ സൃഷ്ടിക്കുവാനുള്ള പ്രിതൃത്വം  വീണ്ടെടുക്കാനുള്ള ശ്രമത്തിലാണ് ഞാന്‍. എന്റെ സൃഷ്ട്ടികള്‍ക്ക് പുതുജീവന്‍ നല്കാന്‍ കഴിയും എന്ന പ്രതീക്ഷയില്‍ തുടരുകയാണ് ഞാന്‍.   ഈ ദേവലോകത്തിന്റെ അധിപനായി  കുലപതിയായി. അനുഗ്രഹിച്ചാലും
ശ്രദ്ധിക്കുക: ഇതിലെ കുഴികള്‍ എണ്ണുക  എന്നതാണ് നിങ്ങളില്‍ ഓരോരുത്തരിലും നിഷിപ്തമയിരിക്കുന്ന കര്‍മ്മം അതുകൊണ്ട്  അതെണ്ണി കണക്കുകള്‍ താഴെ കൃത്യമായി  അറിയിക്കുക

ഇന്ന് വീശണം ഛെ!! എന്റെ വീക്ഷണം .ദേവനും മലയാളം ചാനലുകളും !!

ഒരുകാലത്ത്  എനിക്ക് ഏറ്റവും  ഇഷ്ടപെട്ട മലയാളം ചാനല്‍ ഏഷ്യാനെറ്റ് ആയിരുന്നു. മലയാളം ചാനലുകളുടെ ഒരു പ്രളയം ഉണ്ടായപ്പോഴും ആ ഇഷ്ടം എന്തുകൊണ്ടോ നിലനിന്നു. സുര്യ ടിവിയും, കിരണും സണ്‍ നെറ്റ് വര്‍ക്കിന്റെ ആയതുകൊണ്ട് ഒരു തമിഴ്  ചുവയുണ്ട്  അതുകൊണ്ടാവണം ആ ചാനലുകളോട് പ്രിയമില്ലതായത് . പിന്നെ ഏഷ്യാനെറ്റിനും മുന്നേ പണ്ട്  ദൂരദര്‍ശനെ ഞായറാഴ്ചകളില്‍ 4 മണിക്ക്  സിനിമതുടങ്ങി, ജെഗ്ഗിള്‍ബുക്കും തീരുന്ന വരെ പ്രണയിച്ചിരുന്നു.  ഇന്നി ഡല്‍ഹിറിലെ എന്ന് സ്ക്രീനില്‍ കാണുന്ന താമസം ആ പ്രണയത്തിന്റെ സിഗ്നലുകള്‍ നഷ്ടമാകും.  
കേബിള്‍ ടിവിയും മറ്റും വന്നതോടെ ആ സിന്ഗ്നലുകള്‍ ഒരിക്കലും  വേണ്ടാതായി. 
ആ സമയത്ത് വ്യതസ്തതയിലും മറ്റെന്തുകൊണ്ടും അല്പം തിളക്കം കൂടുതല്‍ ഏഷ്യാനെറ്റിനു തന്നെ ആയിരുന്നത്കൊണ്ടാകാം ഏഷ്യാനെറ്റിനോട് ഒരിഷ്ടം തോന്നിയത് . എന്നാല്‍ എന്തുകൊണ്ടോ മലയാളത്തിലെ ആദ്യ സ്വകാര്യാ ചാനലിനോടുള്ള  ഇഷ്ടം ഇന്ന് ഇല്ലാതായിരിക്കുന്നു. മലയാളികളുടെ കയ്യില്‍ നിന്നും സ്റ്റാര്‍ ഡെന്നിസ് ചാനല്‍ കൈക്കലാക്കിയപ്പോഴേ ആ ഇഷ്ടക്കേട് തുടങ്ങിയിരുന്നു ഇപ്പോളിതാ ചില ഹിന്ദി റിയാലിറ്റി ഷോകള്‍ മലയാളത്തില്‍  ഡബ് ചെയ്ത്  കാണിക്കുന്നു. മലയാളത്തിലുള്ളത്  കൊണ്ട് തന്നെ ജനം മടുത്തു എന്തിനേറെ രഞ്ജിനി ഹരിദാസ്‌  മാത്രം മതിയല്ലോ . ചാനല്‍ മാറ്റാമെന്ന്  വെച്ചാല്‍   ജീവന്‍ ടിവിയും, ജയ്ഹിന്ദ് ചാനലും ഒക്കെ തുടക്കം മുതലേ ഒരേ അവസ്ഥയിലാണ് . എന്തിനോ വേണ്ടി തിളയ്ക്കുന്ന സാംബാര്‍ എന്ന് പറഞ്ഞപോലാണ്  അവയുടെ കാര്യം വളര്‍ച്ചയുമില്ല വിളര്‍ച്ചയുമില്ല!!. അമൃതയിലാണെങ്കില്‍ ആത്യത്മികത വിട്ടിട്ടൊരു കളിയുമില്ല. എപ്പൊഴും അങ്ങനല്ലെങ്കിലും ആ ഒരു ടച്ചും നമ്മ പിടിക്കൂല.ന്യൂസ്‌ ചാനലുകളുടെ കാര്യം ഇവടെ പറയണ്ട കാര്യമില്ല അതാ ആ ഗ്രാമത്തിലേക്ക്  നോക്കു അവളാണ് നമ്മുടെ കഥാനായികാ… ഹലോ കഥാനായികാ  ഞാന്‍ പറയുന്നത് കേള്‍ക്കുനുണ്ടോ എന്താണ്  നിങ്ങളുടെ ഒളിച്ചോട്ടത്തിന്റെ ഏറ്റവും പുതിയ വിവരങ്ങള്‍? കാമുകന്‍ സമീപത്തുണ്ടോ? ആദ്യ രാത്രിയിലെ ദ്രിശ്യങ്ങള്‍ ലെഭ്യമാണോ? ഇങ്ങനെ തുടങ്ങി അപകടത്തില്‍ മരിച്ച ഡെഡ് ബോഡിയെ വരെ ഇന്റര്‍വ്യു  ചെയ്ത് കളയും അവര്‍.  തമ്മില്‍ ഭേതം തൊമ്മന്‍ എന്ന് പറഞ്ഞപോലെ കൈരളിയിലാണ് ഇന്നി പ്രതീക്ഷ ചില സ്ഥിരം സിനിമകള്‍ ടെലികാസ്റ്റ് ചെയ്യണമെന്നു അവര്‍ക്കൊരു നേര്‍ ച്ച യുണ്ട്. തൊമ്മനും മക്കളും, പറക്കും തളിക, തെങ്കാശി പട്ടണം തുടങ്ങിയ ചിത്രങ്ങളും  മലയാളം കമ്യുണിക്കേഷന്‍സും തമ്മില്‍ എന്തോ അവിഹിത ബന്ദമുണ്ടോ എന്ന് ഞാന്‍ സംശയിച്ചു പോകുന്നു. എന്നിരുന്നാലും ഏഷ്യാനെറ്റിനോടുള്ള ആ ഇഷ്ടം ഭരത് മമ്മുക്കയുടെ നേതൃത്തത്തിലുള്ള കൈരളി അപഹരിക്കാന്‍ തുടങ്ങി എന്നാണ് തോന്നുന്നത് . ഇന്നി ഒളിച്ചു വെയ്ക്കാതെ ഞാന്‍ പറയട്ടെ  ഐ ലവ്… ഉ.. ഉ.. സോറി, യു
കൈരളി

ഓണക്കോടിയുടുത്തു ബ്ലോഗര്‍ വരുന്നു.

ഇന്നു വൈകുന്നേരം ബ്ലോഗര്‍ തുറന്ന ഞാന്‍ ഞെട്ടി പോയി അതാ ഒരു മുന്നറിയിപ്പുമില്ലാതെ എന്റെ ബ്ലോഗ് അടിച്ച്പോയിരിക്കുന്നു. എന്നെ വരവേറ്റതു ഒരു എറര്‍ പേജായിരുന്നു ബ്ലോഗറിലെ കൂടും കുടുക്കെം എല്ലാം പോയി. ഇന്നി എങ്ങനെ രാവിലെയും വൈകിട്ടും ഭക്ഷണത്തിനു മുന്‍പും പിന്‍പും രണ്ടുനേരം ബ്ലോഗണം എന്ന എന്റെ ബ്ലോഗഭിലാക്ഷം സഭലീകരിക്കും. ഗൂഗിള്‍ അമ്മാവന്‍ തന്നതല്ലെ തന്ന പോലെ തന്നെ തിരിച്ചെടുത്തതാകും.
കുറെ നേരം മറ്റെ സഭവം പോയ അണ്ണാനെ പോലെ ഞാന്‍ എന്റെ മോണിറ്ററില്‍ നോക്കികുത്തിയിരുന്നു ഹും ഗൂഗിള്‍ ആണത്രെ ഗൂഗിള്‍.ബോംസബാഡോയുമായുള്ള ഓര്‍ക്കുട്ട്  അവിഹിതബദ്ധം പിടിക്കപെട്ടപ്പോഴും, ഫെയിസ്ബുക്ക് ഒരു തരഗമായപ്പൊഴും ഞാന്‍ ഓര്‍ക്കുട്ട് ഉപേക്ഷിച്ചില്ല. വേഡ് പ്രസ് ഉപേക്ഷിച്ച് ബ്ലോഗര്‍ തിരഞ്ഞെടുത്ത എന്നോടീ ചതി വേണ്ടായിരുന്നു. ദുഖിച്ചിരുന്നിട്ടു കര്യമില്ല പിന്നെ ഒട്ടും വൈകിയില്ല എന്റെ ഗൂഗിളമ്മിച്ചിയെ എന്നെ കൈവിടല്ലെ എന്നും പറഞ്ഞൊരൊറ്റ അലക്കായിരുന്നു ഗൂഗിള്‍ സര്‍ച്ചില്‍..
അതാ വരുന്നു ഗൂഗിളില്‍ നിന്നും മറുപടി “മകനെ ദേവാ വേറെ ആരെ കൈവിട്ടാലും നിന്നെ അങ്ങിനെ കൈവിടുമോ നി ഇതാ ഈ ലിങ്കിലൊന്നു പോയി നോക്കൂ” .
പിന്നെ ഒട്ടും മടിച്ചില്ല അപ്പോതന്നെ ക്ലിക്കി  അതാവരുന്നു പുത്തന്‍ ഉടുപ്പോക്കെ ഇട്ടു നമ്മുടെ ബ്ലോഗര്‍.

ഹമ്പഡാ ആരോടും പറയാതെ പഹയന്‍ ഓണക്കോടി ഇടാന്‍ പോയതയിരുന്നു. ഇത്തിരി നേരം കാണാതയപ്പോഴെക്കും വെറുതെ ഗൂഗിളിനെ സംശയിച്ചു. പുതിയ ബ്ലോഗറില്‍ നിന്നും എന്റെ ആദ്യത്തെ പോസ്റ്റ് പുത്തനുടുപ്പിട്ട എന്റെ ബ്ലോഗര്‍ നോക്കു.മലയാളം നേരിട്ടു ടൈപ്പു ചെയ്യാം എന്ന ഒരു പ്രിത്യേകതകൂടി ഉണ്ട് . . മറ്റെന്തെങ്കിലും സാങ്കേതികമാറ്റങ്ങള്‍ കൂടി ഉണ്ടോ എന്നു നമ്മുക്ക് കണ്ടറിയാം

കൂടുതല്‍ വിവരങ്ങള്‍ക്ക് ഈ ലിങ്കുകള്‍ നോക്കൂ

http://googlesystem.blogspot.com/2006/08/new-blogger.html
http://beta.blogger.com/
http://buzz.blogger.com/2011/03/whats-new-with-blogger.html
http://www.independent.co.uk/life-style/gadgets-and-tech/google-blogs-about-new-blogger-features-for-2011-2242453.html

ഇതും കൂടി കേള്‍ക്കണെ… തൊടുപുഴ മീറ്റ് പോസ്റ്റ്

തൊടുപുഴ മീറ്റ് കഴിഞ്ഞു ദിവസം മൂന്നായി എല്ലാവരും ഇതിനോടകം തന്നെ മീറ്റിന്റെ വിശേഷങ്ങള്‍ പോസ്റ്റാക്കിക്കഴിഞു. ചൂടാറും മുന്‍പേ എനിക്കും പോസ്റ്റണം മീറ്റിലെ വിശേഷങ്ങള്‍.
അല്‍പ്പം ചരിത്രം
തൊടുപുഴ മീറ്റിനു മുന്‍പ് തിരൂരും, എറണാകുളത്തും മീറ്റണമെന്നാഗ്രഹമുണ്ടായിരുന്നെങ്കിലും സാധിച്ചിരുന്നില്ല. അങ്ങനെ ഇരിക്കുമ്പോഴാണു ഒരിക്കല്‍ ഹരീഷേട്ടന്‍ വിളിക്കുന്നതും കര്‍ക്കിടകത്തിലെ മീറ്റിനെ പറ്റി ആലോജിക്കുന്നതും.  അമ്പതില്‍ കുറയാതെ ആളുണ്ടെങ്കില്‍ മീറ്റാമെന്നു തീരുമാനിക്കുകയും അങ്ങനെ അതിനെ പറ്റിപോസ്റ്റ്  ഇടുന്നതും. ഹരീഷേട്ടന്റെ പൊസ്റ്റു കണ്ടതും ചക്കകൂട്ടാന്‍ കണ്ട എന്തൊ ഒന്നില്ലെ…? അതിനെ പോലെ ഒരു പത്തറുപതു ബ്ലോഗര്‍മാര്‍ ചാടിവീഴുകയായിരുന്നു. അങ്ങനെ ജുലൈ 31നു മീറ്റ് തീരുമാനമായി. ഹരീഷേട്ടന്റെ ഒപ്പം സംഘാടകന്‍ എന്നൊരു തസ്തിക എനിക്കും ഉണ്ടായിരുന്നെങ്കിലും അനേകം ബ്ലോഗ് മീറ്റുകള്‍ക്ക് ചുക്കാന്‍ പിടിച്ചിട്ടുള്ള ഹരീഷേട്ടനെ ഇടക്ക് ഒന്നുരണ്ടു തവണ വിളിച്ചതല്ലാതെ എനിക്ക്  കാര്യമായ മറ്റു പണി ഒന്നും ഇല്ലായിരുന്നു.
അങ്ങനെ ഞാനും മീറ്റിലേക്കു…
രാവിലെ ഒന്‍പത്തുമണിക്ക് ഹാളില്‍ എത്തി സ്റ്റേജില്‍ കെട്ടാനുള്ള ബാനര്‍ റജിസ്ട്രേഷന്‍ കൗണ്ടര്‍ എന്നിവ സജ്ജീകരിക്കണം എന്ന ഹരീഷേട്ടന്റെ നിര്‍ദ്ദേശപ്രകാരം മീറ്റിന്റെ ദിവസം കുറച്ചു നേരത്തെ എണീക്കണം എന്ന വ്യാമോഹത്തോടെ അഞ്ചു മണിക്ക്  വിളിച്ചെണീപ്പിക്കാനുള്ള ജോലി പ്രിയപ്പെട്ട ഫോണിനെ ഏല്‍പ്പിച്ചിട്ടാണു തലേന്നു ഉറങ്ങാന്‍ കിടന്നതെങ്കിലും അഞ്ചു മണിക്കു തന്നെ ക്രിത്യമായി എഴുന്നേറ്റു അലാറം ഓഫ് ചെയ്തു വീണ്ടും കിടന്നു. പിന്നെ കണ്ണുതുറന്നപ്പോള്‍ മണി എട്ടാകാറായി. ചാടി എഴുന്നേറ്റു പെട്ടെന്നു റെഡി ആയതിനാല്‍ മീറ്റില്‍ എന്റെ മുഖ സൗന്ദര്യത്തിനു അല്‍പ്പം കോട്ടം സംഭവിച്ചിട്ടുണ്ട് . അതു കൊണ്ടു തന്നെ മീറ്റില്‍ എന്നെക്കാള്‍ സുന്ദരന്മാരാരും ഉണ്ടാവരുതെ എന്നാഗ്രഹിച്ചുപോയി.
ബാനറും റെജിസ്ട്രേഷന്‍ ഫോമുകളും ഒക്കെയായി ഞാന്‍ ഹാളിലെത്തിയപ്പോഴെക്കും മണി ഒന്‍പതരയാകുന്നു. ഹരീഷേട്ടന്‍ ഹാളിനു മുന്‍പില്‍ തന്നെ നില്‍പ്പുണ്ടായിരുന്നു. ഹാളിനുള്ളില്‍ കടന്നപ്പോള്‍ റജിസ്ട്രേഷന്‍ കൗണ്ടര്‍ റെഡിയാക്കി ജെയിന്‍ ഓരോരുത്തരായി പോരട്ടെ എന്ന ഭാവത്തില്‍ ഇരുപ്പുണ്ടായിരുന്നു. റെജിസ്ട്രേഷന്‍ ഫോമുകള്‍ അവിടെ ഏല്‍പ്പിച്ചു ഞാന്‍ സ്റ്റേജില്‍ പോയി ബാനര്‍ കെട്ടി അപ്പോഴെക്കും ബ്ലോഗര്‍മാര്‍ ഓരോരുത്തരായി എത്തികൊണ്ടിരുന്നു. കുറച്ചുകഴിഞ്ഞപ്പോള്‍ ജെയിനെ പുറത്താക്കി അവിടെ യൂസഫ്പാ സ്താനം പിടിച്ചിരിക്കുന്നതു കണ്ടു. എത്തികൊണ്ടിരുന്നവര്‍ ഓരോരുത്തരായി റെജിസ്റ്റര്‍ ചെയ്തിട്ടു വിശേഷങ്ങള്‍ പറഞ്ഞു കൊണ്ടു നിന്നു. ലതിക ചേച്ചിയുടെ നേത്രുത്വത്തില്‍ അവര്‍ എല്ലാവരും മുന്‍ സീറ്റുകളില്‍ പോയി ഇരുന്നു. പെട്ടെന്നെന്റെ മുന്നില്‍ ഒരാള്‍ ചാടി വീണു കൂതറ ഹാഷിം ആയിരുന്നു അതു. എന്താ ദേവാ ഇവിടെ നില്‍ക്കുന്നെ എന്നും ചോദിച്ചു എന്നെയും മുന്നിലെ ഒരു സീറ്റില്‍ കൊണ്ടിരുത്തി. അതുവരെ വന്നവരില്‍ അരുണ്‍ നെടുമ്മങ്ങാട്, ജിക്കു, റെജി പുത്തെന്‍പുരയ്ക്കല്‍, സപ്തവര്‍ണ്ണങ്ങള്‍ (നവീന്‍),മിക്കി മാത്യൂ, ഹബ്ബി,സങ്കല്‍പ്പങ്ങള്‍(ഹനീഷ് ലാല്‍), ഡാനി എന്നിവരെ ഒക്കെ പരിജയപ്പെട്ടു ചിലരെ ഒക്കെ നേരത്തെ അറിയാമെങ്കിലും ആദ്യമായാണു നേരില്‍ കാണുന്നതു. കുറച്ചുകഴിഞപ്പൊള്‍ ഹരീഷേട്ടന്‍ എന്നോടു പറഞ്ഞു അവര്‍ വന്നു കൊണ്ടിരിക്കുകയാണു ഉടനെ എത്തും എന്നു അവരാരൊക്കെയാണെന്നു  അപ്പോള്‍ എനിക്കു മനസിലായില്ല. അതിനിടയില്‍ പനി പിടിചുകിടന്ന മത്തൊപ്പും സ്തലത്തെത്തി. അല്‍പ്പസമയം കഴിഞ്ഞതും നന്ദകുമാര്‍(നന്ദപര്‍വ്വം), പാക്കരന്‍, പുണ്യാളന്‍ തുടങ്ങി  ഒരു ബാഗുംതൂക്കി വാഴക്കോടന്‍ ( മീറ്റു കഴിഞ്ഞു നേരെ വിമാനം കേറുമോ എന്തോ..? ) വരെ ഉള്‍പ്പെടുന്ന ഒരു സംഘം അങ്ങോടെത്തുകയും തൊടുപുഴ മീറ്റ്  ഔത്യോഗികമായി ആരംഭിക്കുകയും ചെയ്തു.
എത്തിയപ്പോള്‍ തന്നെ മജീദിക്ക (വാഴക്കോടന്‍) മൈക്കു കരസ്തമാക്കി വാഴക്കോടന്‍ സ്റ്റൈലില്‍ പരിപാടിക്കു തുടക്കം കുറിച്ചു. ഓരോരുത്തരെയും വേദിയില്‍ വിളിച്ചു നര്‍മ്മത്തില്‍ ചാലിച്ച ചോദ്യങ്ങളിലൂടെ പരിജയപെട്ടും മറ്റുള്ളവര്‍ക്കു പരിജയപെടുത്തിയും വാഴക്കോടന്റെ നേത്രുത്വത്തില്‍ മീറ്റ് മുന്നോട്ടുപോയി.ഇട്ക്കു സദസ്യരില്‍ നിന്നുള്ള ചോദ്യശരങ്ങള്‍ക്ക് ചില മിമിക്രികളിലൂടെയും നര്‍മ്മത്തിലൂടെയും വാഴക്കോടന്‍ നല്‍കിയ മറുപടികള്‍ എല്ലാവരെയും പൊട്ടിചിരിയിലേക്കാനയിച്ചു. ഒരോരുത്തരും വേദിയില്‍ സ്വയം പരിജയപെടുത്തുന്നതും അസ്താനത്തുള്ള വാഴക്കോടന്റെയും സദസ്യരുടെയും കമന്റുകളും ചോദ്യങ്ങളും മീറ്റിനെക്കുടുതല്‍ ആസ്വാതനകരമാക്കി. പങ്കെടുത്ത ഓരോരുത്തരുടെയും ഓര്‍മ്മകളില്‍ എന്നും മായാത്തചിത്രങ്ങളായി മാറുകയായിരുന്നു തൊടുപുഴ മീറ്റിലെ ഓരോമുഹൂര്‍ത്തങ്ങളും
പരിജയപെടലിനു ശേഷം  കൊച്ചി മീറ്റിലെ ഫോട്ടോമത്സരവിജയികള്‍കക്കുള്ള സമ്മാനദാന ചടങ്ങ് ഉണ്ടായിരുന്നു. ഉച്ചഭക്ഷണത്തിനു ശേഷം വാഴക്കോടന്റെ കരോക്കെ ഗാനമേളക്കായി ഒരു സി.ഡി കോപ്പി ചെയ്യാന്‍ വീടുവരെ പൊയതിനാല്‍ സമ്മാനദാനം കാണാന്‍ സാധിച്ചില്ല. ഞാന്‍ തിരിച്ചെത്തിയപ്പൊഴെക്കും എല്ലാവരും നാസറിക്കയുടെ കൈപുണ്യം വിളിച്ചോതുന്ന നാസറിക്കാ സ്പെഷ്യല്‍ ബിരിയാണിയുമായുള്ള മല്‍പിടുത്തത്തിലായിരുന്നു. ചിലരോക്കെ പിരിഞു പോയിരുന്നു. ചിലര്‍ അവിടിവിടെയായി കൂടിയിരുന്നു എന്തൊക്കെയൊ ചര്‍ച്ചകള്‍ നടത്തുന്നുണ്ടായിരുന്നു. ഹബ്ബി, ഹരീഷേട്ടന്‍, റെജി പുത്തെന്‍പുരയ്ക്കല്‍ തുടങ്ങിയവര്‍ ക്യാമറയുമായി ഓടിനടന്നു പടം പിടിക്കുന്നതിരക്കിലായിരുന്നു. കരോക്കെ ഇട്ടു പാടാന്‍ വെമ്പിനിന്ന വാഴക്കോടന്‍ മജീദിക്കക്കു പാട്ടുപാടില്ലാത്ത ഒരു ഡി.വി.ഡി പ്ലയര്‍ പണി പടിക്കാന്‍ ഏല്‍പ്പിച്ചിട്ടു ഞാന്‍ സ്റ്റേജില്‍ നിന്നും മുങ്ങി. പിന്നെ പൊങ്ങിയതു ബിരിയാണി വിളംബുന്ന നാസറിക്കയുടെ മുന്നില്‍. ബിരിയാണി ആസ്വതിച്ചു അകത്തക്കുന്നതിനിടയില്‍ ഒളികണ്ണിട്ടു സ്റ്റേജില്‍ നോക്കിയപ്പൊള്‍ മജീദിക്ക ഡി.വി.ഡി പ്ലയറില്‍ കരൊക്കെ പാടിക്കാനുള്ള ശ്രമത്തിലായിരുന്നു കൂടെ ഹരീഷേട്ടനും ഉണ്ടായിരുന്നു. ഇടക്കെപ്പോഴോ  മൈക്കിലൂടെ മജീദിക്ക പറയുന്നതു കേട്ടു “ ദേവാ ഇതു വര്‍ക്കാകുന്നില്ലാ..” ബിരിയാണിയുടെ ടേസ്റ്റില്‍ ആ ശബ്ദം അലിഞു പോയതു കൊണ്ട് ഞാനൊന്നും കേട്ടില്ല.
ബിരിയാണി കഴിച്ചതിനു ശേഷം ഞാന്‍ പൊങ്ങിയതു ഗൂഗിള്‍ ബസ്സിനെ കുറിച്ചു ചര്‍ച്ചചെയ്യുന്ന കുറച്ചു ബുദ്ധിജീവികളുടെ ഇടയിലായിരുന്നു. പാക്കരന്‍, മത്തായി, നല്ലീ, പുണ്യാളന്‍, നന്ദകുമാര്‍, നിശി തുടങ്ങിയവര്‍ ജിക്കുവിനു ബസ്സിനെകുറിച്ചെന്തോക്കെയൊ ക്ലാസെടുക്കുകയാണു. അപ്പോഴാണു ഹബ്ബി വന്നു എന്റെ മാത്രം ഫോട്ടോ കിട്ടിയില്ലാ എന്നും പറഞ്ഞു എന്നെ അവിടുന്നു പിടിച്ചോണ്ടു പോകുന്നതു. പിന്നീടവിടെ പടം പിടുത്തക്കാരുടെ മത്സരമായിരുന്നു. ഹരീഷേട്ടന്‍ നന്ദേട്ടന്റെ സൗന്ദര്യം ക്യാമറയില്‍ പകര്‍ത്തുന്ന തിരക്കിലായിരുന്നു. ഞാനും മസിലുപിടിച്ചു എല്ലാവര്‍ക്കൊപ്പവും പടം പിടിച്ചു. ഇതിനിടയില്‍ മജീദിക്ക എല്ലാവര്‍ക്കും നന്ദിയും ക്രിതഞതയുമൊക്കെ രേഖപെടുത്തി പോകാനായി ബാഗും തൂക്കി ഇറങ്ങി അങ്ങനെ മജീദിക്കക്കോപ്പവും ഒരു പടമെടുത്തു അദ്ധേഹത്തെയും യാത്രയാക്കി അങ്ങനെ എക്കാലവും ഓര്‍മ്മയില്‍ സൂക്ഷിക്കാന്‍ കുറെ നിമിക്ഷങ്ങള്‍ സമ്മാനിച്ച തൊടുപുഴമീറ്റ് വേദിയില്‍ നിന്നും എല്ലാവരും അവരവരുടെ തിരക്കുകളിലേക്കു മടങ്ങി.
ചിത്രങ്ങളും അനുബന്ധപോസ്റ്റുകളും കാണാന്‍ ഈ ബ്ലോഗുകള്‍ നോക്കു
കല്ല്യാണസൗഗന്ധികം

കാട്ടുകുതിര
 വീഡിയൊ വരുന്നതു വരെ ഒരു ചെറു മരുന്ന് എന്റെ മൊബൈലില്‍ പകര്‍ത്തിയതാണു ഈ വീഡിയോ അതുകൊണ്ട് വ്യക്ത്തതകുറവാണ്

ജീവിതമെന്ന അത്ഭുതം

ലോകപ്രശസ്ത കാന്‍സര്‍ ചികിത്സാ വിദഗ്ധന്‍ ഡോ. വി. പി. ഗംഗാധരന്റെ അനുഭവക്കുറിപ്പുകളിലൂടെ…
കാന്‍സര്‍ എന്ന മഹാരോഗത്തോടു പടപൊരുതി ജീവിതത്തില്‍ വലിയവിജയം നേടിയവരെയും മനസാന്നിധ്യം നഷ്ട്പെടാതെ മരണത്തെ അഭിമുഖീകരിച്ചവരെയും കുറിച്ചുള്ളപുസ്തകമാണു ജീവിതമെന്ന അത്ഭുതം കെ.എസ്‌.അനിയന്റെ സ്വതന്ത്രാവിഷ്‌കാരത്തിലുള്ള ഈ പുസ്ത്കത്തിലെ ഡോ. വി. പി. ഗംഗാധരന്റെ ഹ്രദയസ്പര്‍ശമായ അനുഭവക്കുറിപ്പുകളിലേക്കു…
ബോണ്‍ കാന്‍സര്‍ വന്നാണു ദേവി എന്ന 22 കാരി ആര്‍. സി. സി യില്‍ അഡ്മിറ്റായത്. കാന്‍സര്‍ കാലിലെ എല്ലിനെ വല്ലാതെ ബാധിച്ചിരിക്കുന്നു. വലതുകാല്‍ മുട്ടിനുമുകളില്‍ വച്ചുമുറിക്കേണ്ടിവന്നു. ദേവി അഡ്മിറ്റായി രണ്ടുദിവസത്തിനു ശേഷമാണു അവളുടെ ഭര്‍ത്താവ് രാജീവ്  ആര്‍. സി. സി യില്‍ എത്തിയതു. ഗള്‍ഫിലാണു രാജീവിനു ജോലി അവരുടെ വിവാഹം കഴിഞിട്ടു പത്തു ദിവസമെ ആയിട്ടുള്ളു. അവര്‍ ഒരുമിച്ചു ജീവിച്ചതു വെറും രണ്ടു ദിവസം. ലീവില്ലാത്തതു കൊണ്ട് രാജീവിനു പെട്ടെന്നു തിരിച്ചുപോകേണ്ടിവന്നു.
രാജീവ് ഉള്ളുതുറന്നു ഡോ.  ഗംഗാധരനോട് സംസാരിച്ചു:
‘എന്റെ മുമ്പില്‍ രണ്ടു വഴികളാണുള്ളതു. ഒന്നുകില്‍ വെറും രണ്ടു ദിവസത്തെ ബദ്ധം മറന്ന് എനിക്കു എന്റെ വഴി നോക്കാം. ഞാനിപ്പോള്‍ ഏറ്റവും കൂടുതല്‍ കേള്‍ക്കുന്ന ഉപദേശവും അതുതന്നെയാണ്. അല്ലെങ്കില്‍ ഈശ്വരനോട് കരുണ കാണിക്കാന്‍ പ്രാര്‍ഥിച്ച് എനിക്ക് ദേവിയെ ചികിത്സിപ്പിക്കാം.’
ഇതുകേട്ട ഡോക്ട്ര്‍ ഏറെ പരിഭ്രമിച്ചു. രാജീവ് തുടര്‍ന്നു: ‘ഞാന്‍ തീരുമാനിച്ചു കഴിഞ്ഞു. എന്തു ചിലവുവന്നാലും ഞാന്‍ ദേവിയെ ചികിത്സിപ്പിക്കും. ഈശ്വരന്‍ എന്റെ പ്രാര്‍ത്തന കേള്‍ക്കാതിരിക്കില്ല.
പക്ഷേ എനിക്ക് ഡോക്ട്റുടെ സഹായം വേണം. എനിക്കിവിടെ ദേവിയുടെ ഒപ്പം നിന്നു നോക്കാന്‍ പറ്റില്ല. ഞാന്‍ തിരിച്ചുപോയി ജോലി ചെയ്താലെ ചികിത്സക്കുള്ള പണം ഉണ്ടാകു. പണത്തിനു വേറെ യാതൊരു മാര്‍ഗവുമില്ല. വളരെ പാവപ്പെട്ടവീട്ടിലെ കുട്ടിയാണു ദേവി അവളുടെ അച്ഛ്നും അമ്മയ്ക്കും ഒപ്പം വന്നു നില്‍ക്കാമെന്നാല്ലാതെ വേറൊന്നിനും പറ്റില്ല. ഞാന്‍ നാളെ തിരിച്ചു പോകുകയാണു. ചികിത്സക്കു എത്ര പണം വേണ്ടിവന്നാലും ഞാന്‍ അയച്ചോളാം ദേവിയെ ഞാന്‍ ഡോക്ട്റുടെ കയ്യില്‍ ഏല്‍പ്പിക്കുകയാണ്.’ രാജീവിന്റെ ആത്മാര്‍ത്ഥതയിലും വിശ്വാസത്തിലും ആക്രഷ്ട്ട്നായ  ഡോ.  ഗംഗാധരന്‍ രാജീവിനു വാക്കുകൊടുത്തു വേണ്ടതെല്ലാം ചെയ്യാമെന്ന്. രാജീവ് ഗള്‍ഫിലേക്കു മടങ്ങി.ദേവിക്കു കീമോതെറാപ്പി കൊടുത്തിരുന്ന ദിവസങ്ങളിലെല്ലാം വിളിച്ചു. മുറക്കു പണം അയച്ചു. ദേവിയുടെ അസുഖം പൂര്‍ണ്ണമായും സുഖപ്പെട്ടു.
ദേവി പിന്നീട് എം. എ.യും, ബി. എഡും. പഠിച്ചു.ഇപ്പോള്‍ ടീച്ചറായി ജോലിചെയ്യുന്നു. അവര്‍ക്ക് രണ്ടുകുട്ടികളും ഉണ്ട് .
ഡോ.ഗംഗധരന്‍ രാജീവിനെ പറ്റി കുറിച്ചതിങ്ങനെ:
‘ദേവിയെ സുഖപെടുത്തിയതു എന്റെ മരുന്നല്ല; രാജീവ് തന്നെയാണു… പിടിച്ചുയര്‍ത്താന്‍ സ്നേഹമുള്ള ഒരു മനസും കൈയുമുണ്ടെങ്കില്‍ ആരും ഏതു പടുകുഴിയില്‍ നിന്നും രക്ഷപെട്ടു പോരുമെന്ന സത്യം ഞാന്‍ കണ്ടു’
       
       ബദ്ധപ്പെട്ട ലേഖനങ്ങള്‍