ആത്മാവിന്റെ വഴികളിലൂടെ

അവന്‍ പതിയെ കണ്ണുകള്‍ തുറന്നു ചുറ്റും നോക്കി ഇല്ല ആ ആശുപത്രി മുറിയില്‍ തനിക്കൊപ്പം ശരീരമുള്ള മറ്റാരും ഇല്ല കൈകള്‍ ഇപ്പോഴും കട്ടിലിനോട് ബന്ധിച്ചിരിക്കുന്നു. തന്‍റെ കണ്ടെത്തലുകള്‍ നഷ്ട്ടപെടുമോ എന്നവന്‍ ഭയന്നു. അബദ്ധമാണ് താന്‍ കാണിച്ചത് അബദ്ധമെന്നല്ല ശുദ്ധ മണ്ടത്തരം എന്ന്‍ തന്നെ പറയണം ഇന്നത്തെക്കാലത്ത് ആത്മാവ് പ്രേതം എന്നൊക്കെ പറഞ്ഞാല്‍ ആള്‍ ദൈവങ്ങള്‍ പോലും വിശ്വസിക്കില്ല. തന്‍റെ നിരീക്ഷണങ്ങള്‍ക്ക് അല്‍പ്പം കൂടി രഹസ്യാത്മകത പാലിക്കേണ്ടിയിരുന്നതിനെ പറ്റി അവനു വല്ലാത്ത നഷ്ടബോധം തോന്നി. അങ്ങനെ എങ്കില്‍ താനീ ആശുപത്രി കിടക്കയില്‍ എത്തില്ലായിരുന്നു. ഊഹങ്ങളും തന്‍റെ ധാരണകളും ശരിയാണ് എന്ന നിഗമനത്തില്‍ ഏകദേശം എത്തിയപ്പോഴാണ് തനിക്കീ ദുര്‍ഗതി ഉണ്ടായത്. അവന്‍റെ മുത്തശിയുടെ വാക്കുകള്‍ മനസിന്‍റെ ഓര്‍മ്മകളിലേക്ക് ഒഴുകിയെത്തി “മരിച്ചവരുംമായുള്ള കളിക്ക് നില്‍ക്കണ്ട കുഞ്ഞേ വാസുവിന്‍റെ ഗതിയാകും” സൈക്കോളജി ആത്മാക്കള്‍ ഗവേഷണം എന്നൊക്കെ പറഞ്ഞിറങ്ങിയപ്പോളെ മുത്തശ്ശിയുടെ ഉപദേശം! നാട്ടില്‍ മനസിന്‍റെ താളം തെറ്റി ചിന്തകളും പ്രവര്‍ത്തിയും രണ്ടു ദിശയിലായ നാട്ടുകാര്‍ ഭ്രാന്തന്‍ എന്ന് മുത്രകുത്തിയ ആളാണ്‌ വാസുവേട്ടന്‍. ശ്മശാനം സൂഷിപ്പുകാരനായി ജോലിക്ക് കയറി ദിവസങ്ങള്‍ക്കുള്ളില്‍ സമനില തെറ്റിയ വാസുവേട്ടനില്‍ ഏതോ ബാധ കൂടിയതെന്നാണ് സംസാരം

തുടരും
It began as a story in the path of the soul and then began to write it as a Novel.It is completely written on paper,Copying to the blog to when Get the time